ദൈവദാസന്മാരുടെ ഭാര്യമാരെ ആദരിച്ചു

ഡൽഹി: ദൈവരാജ്യത്തിന്റെ കെട്ടുപണിക്ക് വേണ്ടി കഠിന അധ്വാനം ചെയ്യുന്ന ദൈവദാസന്മാരെ പ്രോത്സാഹന വാക്കുകളിലൂടെയും, പ്രാർത്ഥനയിലൂടെയും മറ്റും പിന്തുണക്കുന്നത് പ്രത്യേകാൽ അവരുടെ ഭാര്യമാർ ആണ്. ഈ ഭാര്യമാരുടെ സേവനങ്ങൾ പലപ്പോഴും അംഗീകരിക്കപ്പെടാതെ പോകുന്നു.

അവരെ ആദരിക്കുവാൻ ഡൽഹി ഇവാൻജലിസം ടീമിന്റെ ആഭിമുഖ്യത്തിൽ ജനുവരി 22 ഇന് “ഗ്ലോറിയസ് ബ്രൈഡ്” സമ്മേളനം ഡൽഹി ആത്മാഭിഷേകം സഭയിൽ വച്ച് നടത്തുകയുണ്ടായി. ഈ സമ്മേളനത്തിൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന 50 ദൈവദാസന്മാരുടെ ഭാര്യമാരെ അനുമോദിക്കുകയും അവരെ ആദരിച്ചു കൊണ്ട് പ്രത്യേക ഫലകവും നൽകി. ഫലകം കൈമാറിയത് അവരുടെ ഭർത്താക്കന്മാരായ പാസ്റ്റർമാർ തന്നെ ആയിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like