പെന്തക്കോസ്ത് അൻപതിന്റെ നിറവിൽ

ഷാർജ: യു.എ.ഇ.യിലെ പെന്തെക്കോസ്ത് മുന്നേറ്റത്തിന്റെ സുവർണ്ണ ജൂബിലിയുടെ സമാപനം, 2019 ജനുവരി 26ന് ഷാർജ വാർഷിപ്പ് സെന്ററിൽ നടക്കും. യു.എ.ഇ.യിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് (യു.പി.എഫ്.) ആണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 26ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ 50ൽ പരം ഭാഷകളിൽ ക്രൈസ്തവ ഗാനങ്ങൾ പാടുന്ന ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ് ജേതാവ്, പൂജ പ്രേം, 50 അംഗ ക്വയറിനോട് ചേർന്ന് ഗാനങ്ങൾ ആലപിക്കും.

post watermark60x60

എട്ട് വർഷം മുൻപ്, ശബ്ദം നഷ്ട്ടപെട്ട പൂജ പ്രേമിന് കർത്താവ് അത്ഭുത സൗഖ്യം കൊടുത്തു. അത്, ആ കുടുംബത്തിന്റെ ജീവിതത്തിലൊരു വഴിത്തിരിവായി മാറുകയായിരുന്നു. ഇപ്പോൾ അവർ, എറണാംകുളം ഫെയ്ത് സിറ്റി ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗങ്ങളാണ്.

സമ്മേളനത്തിനോട് അനുബന്ധിച്ച് യു.എ.ഇ.യിലെ സീനിയർ പാസ്റ്റർമാർ, യു.പി.എഫ് മുൻകാല ഭാരവാഹികൾ, ക്രിസ്ത്യൻ സംരംഭകർ, പത്രപ്രവർത്തകർ, 40 വർഷം പിന്നിട്ട വിശ്വാസികൾ എന്നിവരെ ആദരിക്കും.

Download Our Android App | iOS App

അരനൂറ്റാണ്ടായി, യു.എ.ഇ. ക്രിസ്‌തീയ സഭകളുടെ ചരിത്രത്തിൽ, പെന്തക്കോസ്ത് സഭകൾ നിർണ്ണായക ഘടകമായി വളർന്ന് കഴിഞ്ഞു.
1968 മെയ് 5ന് ജോലിക്കായി എത്തിയ മൂന്നു പെന്തക്കോസ്ത് വിശ്വാസികൾ, അബുദാബിയിൽ ആരംഭിച്ച ചെറിയ കൂട്ടായ്മയാണ് യു.എ.ഇ.യിലെ പെന്തക്കോസ്തു സഭകൾക്ക് തുടക്കം കുറിച്ചത്. പ്രഥമ പെന്തക്കോസ്ത് സഭയായ, അബുദാബി ഐപിസിയുടെ ആദ്യ പാസ്റ്റർ കെ.എം. സാമുവേലും, ഭാര്യ കുഞ്ഞൂഞ്ഞമ്മയും, പത്തനാപുരം സ്വദേശി തോമസ് വർഗീസുമാണ് ആ മൂവർ സംഘം. ഇന്ന് യു.എ.ഇ.യിൽ അഞ്ഞൂറിലധികം സഭകളും അരലക്ഷത്തിലധികം വിശ്വാസികളുമുള്ള ഒരു വലിയ സമൂഹമായി പെന്തക്കോസ്ത് സമൂഹം മാറിക്കഴിഞ്ഞു.

ആരാധനാ സ്വാതന്ത്ര്യവും, അതിനായുള്ള സൗകര്യങ്ങളും അനുവദിച്ചു നൽകിയ ഈ രാജ്യത്തിന്റെ ഭരണാധികാരികളോടുള്ള നന്ദിയും സ്നേഹവും കാത്തുസൂക്ഷിക്കുന്നവരാണ് ഈ സമൂഹം.

-ADVERTISEMENT-

You might also like