“വിമോചനം 2019” ഗാന്ധി പാർക്കിൽ സമംഗളം പര്യവസാനിച്ചു

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് യുവജന വിഭാഗമായ സി.എ. സംഘടിപ്പിച്ച മദ്യത്തിനും മയക്കുമരുന്നിനും ഇതര സാമൂഹിക തിൻമകൾക്കെതിരെയുള്ള ബോധവൽക്കരണ പ്രചരണ യാത്ര “വിമോചനം 2019” ഇന്നലെ വൈകിട്ട് (ജനുവരി 19 ശനി) തിരുവനന്തപുരം ഗാന്ധി പാർക്കിൽ വെച്ചു സമംഗളം പര്യവസാനിച്ചു. ജനവരി 13 ചൊവ്വാഴ്ച്ച രാവിലെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ എ.ജി. മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് അംഗം റവ. എം.എ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു സമാരംഭിച്ച ഈ സുവിശേഷ യാത്ര പരമ്പരകൾ ദൈവനാമ മഹത്വത്തിനും ദൈവരാജ്യവ്യാപ്തിക്കും മുഖാന്തിരമായി തീർന്നു.
പരിശുദ്ധാത്മാവിൻറെ സാന്നിധ്യത്താലും നിയന്ത്രണത്താലും ഈ സുവിശേഷ യോഗങ്ങൾ അനുഗ്രഹിക്കപ്പെട്ടതായി തീർന്നു. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ തൃശൂർ മുതൽ തിരുവനന്തപുരം വരെ 30 ലധികം പൊതുയോഗങ്ങൾ നടത്തി. മദ്യം, പുകവലി, ലഹരിമരുന്ന് എന്നിവയ്ക്കെതിരായ ബോധവൽക്കരണ പരിപാടികളും അവയ്ക്കൊപ്പം പങ്കുവെച്ച സുവിശേഷ സന്ദേശങ്ങളും ജനശ്രദ്ധ ആകർഷിക്കുന്നതായിരുന്നു.
എ.ജി സഭാംഗങ്ങളായ നിരവധി യുവാക്കളും ഒട്ടനവധി പാസ്റ്റർമാരും ഈ യാത്രയിൽ ആദിയോടന്തം പങ്കെടുത്തു. ദൈവീക സന്ദേശങ്ങളും മനോഹരമായ ഗാനങ്ങളും അനേകർക്കു ആശ്വാസം ആയി. 10000-ലധികം സുവിശേഷ ലഘുലേഖകൾ ഈ യോഗത്തിൽ വിതരണം ചെയ്യപ്പെട്ടു. 2500-ലധികം പേർ സുവിശേഷം നേരിട്ട് കേട്ടു. 50-ലധികം പേർ യേശുക്രിസ്തുവിനു വേണ്ടി ജീവിതം സമർപ്പിച്ചു.

ഇന്നലെ വൈകിട്ട് ഗാന്ധി പാർക്കിൽ നടന്ന (തിരുവനന്തപുരം) സമാപന യോഗത്തിൽ പാസ്റ്റർ അരുൺ അദ്ധ്യക്ഷനായിരുന്നു.
പാസ്റ്റർ സാം പി. ലൂക്കോസ് വന്നു ചേർന്നവരെ സ്വാഗതം ചെയ്തു. എ.ജി. ദക്ഷിണ മേഖല ഡയറക്ടർ റവ. വിൽഫ്രെഡ് രാജ് സമാപന സന്ദേശം നൽകി. സി.എ. പ്രസിഡന്റ് പാസ്റ്റർ സാം ഇളമ്പലും ട്രഷറർ പാസ്റ്റർ ഷിൻസും സുവിശേഷ സന്ദേശങ്ങൾ നൽകി. പാസ്റ്റർ സാബു ടി. സാം നന്ദി പ്രസംഗവും നടത്തി.

സെക്ഷൻ സി.എ. പ്രസിഡന്റുമാരോടും കമ്മറ്റിയോടും തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനും വചനം പ്രസംഗിക്കുന്നതിനുമുള്ള എല്ലാ സംവിധാനങ്ങൾക്കും ചുമതല വഹിച്ചവർക്കും പാസ്റ്റർ റോയ്സൺ ജോണി, പാസ്റ്റർ ബാബു ജോസ്, ജിനു പത്തനാപുരം, ടോണി ആനന്ദപ്പള്ളി, ജെനി ചണ്ണപ്പേട്ട, ജെയ്സു ചെങ്ങന്നൂർ തുടങ്ങി ഈ യാത്രയിൽ സഹകരിച്ച എല്ലാ പങ്കാളികളൾക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.