കുമ്പനാട് കൺവൻഷൻ കഴിഞ്ഞു പോയ പാസ്റ്ററും കുടുംബവും അപകടത്തിൽപ്പെട്ടു

അടൂർ: ഐ.പി.സി അടൂർ വെസ്റ്റ് സെന്ററിൽപ്പെട്ട കുറ്റിപ്പുഴ, തഴവയിലുള്ള ഐ.പി.സി സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ ജോജു ജോണും കുടുംബവും അപകടത്തിൽപ്പെട്ടു. കുമ്പനാട് കൺവൻഷൻ കഴിഞ്ഞു മടങ്ങിപോകവേ നൂറനാട് – ആനയടി റോഡിൽ പാസ്റ്ററും കുടുംബവും സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി റോഡരികിൽ നിന്ന വൈദ്യുതി പോസ്റ്റിൽ ചെന്നിടിച്ച വാഹനം നടുറോഡിൽ മറിയുകയുമായിരുന്നു. വാഹനം നിശ്ശേഷം തകർന്നെങ്കിലും പാസ്റ്ററും കുടുംബവും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.