യഥാർത്ഥ യേശുവിനെ കാണ്മാൻ പെന്തക്കോസ്തു സഭയുടെ പ്രാർത്ഥനയിൽ പോവുക : പി. സി. ജോർജ്

തൊണ്ണൂറ്റി അഞ്ചാമത് ജനറൽ കൺവൻഷനിൽ ആശംസ അറിയിക്കുകയായിരുന്നു അദ്ധേഹം.

തിരുവല്ല: യേശുവിനെ ദർശിക്കണമെങ്കിൽ പെന്തകൊസ്തുകാരുടെ ആരാധനയിൽ സംബന്ധിക്കണമെന്ന് പി സി ജോർജ് എം എൽ എ. തൊണ്ണൂറ്റി അഞ്ചാമത് ജനറൽ കൺവൻഷനിൽ ആശംസ അറിയിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്ത്യാനികൾ രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി പ്രാര്ഥിക്കുന്നവരാണ് എന്നും അദ്ദേഹം പറഞ്ഞു. എല്ലാ ക്രൈസ്തവ സഭകളും ഐക്യമായി പ്രവർത്തിക്കണമെന്നുള്ള നിർദേശവും അദ്ദേഹം അറിയിച്ചു.

കേന്ദ്ര സർക്കാറിന്റെ പിന്തുണ പെന്തെക്കോസ്തു സമൂഹത്തിനുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരൻപിള്ളയും പ്രസ്താവിച്ചു. നാനാത്വത്തിൽ ഏകത്വമാണ് ഭാരത സംസ്കാരമെന്നും വൈവിധ്യങ്ങൾ ഒരിക്കലും വൈരുധ്യങ്ങൾ ആകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻ പ്രധാനമന്ത്രി വാച്ച്പോയിയുടെ ഇടപെടലിന്റെ ഫലമായാണ് ഷാജയിൽ വർഷിപ് സെന്റർ എന്ന ആരാധനാലയം നിർമിക്കുവാൻ ഷാർജ ഭരണാധികാരികൾ അനുവാദം നൽകിയതെന്നും അദ്ധേഹം പ്രസ്താവിച്ചു.

സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും കുമ്പനാട് കൺവൻഷനിൽ സംബന്ധിച്ച് ആശംസകൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.