ചെറുവക്കൽ പി.വൈ.പി.എ ലഹരിവിരുദ്ധ സന്ദേശയാത്ര വിമുക്തി ശ്രദ്ധേയമായി
ചെറുവക്കൽ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ പുത്രികാ സംഘടനയായ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ സന്ദേശയാത്ര ‘വിമുക്തി’ രാവിലെ 10 മണിയ്ക്ക് ആരംഭിച്ചു. മൈലോട് ടി.ഇ.എം. വി.എച്ച്.എസ്.എസിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. വൈ. രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. എഴുകോൺ എക്സൈസ് ഓഫീസർ ശ്രീ. സുനിൽ ക്ലാസെടുത്തു. വാളിയോട് എസ്.ആർ.വി. യു.പി.എസ്, ആയുർ ഗവ. ജവഹർ എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ കൂടി കടന്നു പോയ യാത്ര വൈകിട്ട് 5 മണിയ്ക്ക് ആയുർ ജംഗ്ഷനിൽ വച്ചു നടന്ന പരസ്യയോഗത്തോടെ സമാപിച്ചു. പരസ്യ യോഗത്തിൽ പാസ്റ്റർ അജി ആന്റണി ദൈവവചനം ശുശ്രൂഷിച്ചു. ഹാഗിയോസ് ടീം അവതരിപ്പിച്ച പാവനാടകം വിദ്ധ്യാർത്ഥികൾക്കും കാഴ്ചക്കാർക്കും വേറിട്ട അനുഭവമായിരുന്നു.
വൈകിട്ട് 6 മണി മുതൽ മുണ്ടപ്പള്ളിക്കോണം കേന്ദ്രീകരിച്ച് മിനി കൺവൻഷനും നടന്നു. പാസ്റ്റർ കെ. ഷാജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇവാ. ജോർജ്ജ് തോമസ് ശൂരനാട് ദൈവവചനം ശുശ്രൂഷിച്ചു. ചെറുവക്കൽ ശാലേം പി.വൈ.പി.എ ക്വയർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകി.


- Advertisement -

Comments are closed.