ബ്ലസൻ ചെറുവക്കലിന് ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ സ്പെഷ്യൽ ജൂറി അവാർഡ്

കുമ്പനാട്: ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ എഴുത്തുകാർക്കും മാധ്യമ പ്രവർത്തകർക്കും നൽകി വരുന്ന വിവിധ അവാർഡുകളിൽ സ്പെഷ്യൽ ജൂറി അവാർഡിന് ബ്ലസൻ ചെറുവക്കൽ അർഹനായി. ഫെയ്ത്ത് ട്രാക്ക് ന്യൂസിനു വേണ്ടി 2017ൽ പുറത്തിറങ്ങിയ “തെരുവോരം മുരുകൻ; തെരുവിന്റെ വെളിച്ചം” എന്ന ഫീച്ചറാണ് അവാർഡിന് അർഹനാക്കിയത്. ജനുവരി 19ന് രാവിലെ 10 ന് കുമ്പനാട് നടക്കുന്ന ഗ്ലോബൽ മീഡിയ മീറ്റിൽ അവാർഡ് ഏറ്റുവാങ്ങും.

അവാർഡിന് അർഹനാക്കിയ റിപ്പോർട്ട്

നിലവിൽ ക്രൈസ്തവ എഴുത്തുപുരയുടെ നൈജീരിയ റീജിയണൽ കോർഡിനേറ്ററായും ഫ്ലവേഴ്സ് ന്യൂസ് ചാനലായ 24 ന്യൂസിന്റെ നൈജീരിയ പ്രതിനിധിയായും പ്രവർത്തിക്കുന്ന ഇദ്ദേഹം പത്രപ്രവർത്തന രംഗത്ത് സുപരിചിതനാണ്. കേരള സമാജം നൈജീരിയ മാഗസിൻ സബ് എഡിറ്ററായും പ്രവർത്തിക്കുന്നു. പി.വൈ.പി.എ വേങ്ങൂർ സെന്റർ സെക്രെട്ടറി, കൊട്ടാരക്കര മേഘലാ പി.വൈ.പി.എ ചീഫ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. MBA പഠനത്തിനു ശേഷം ഇപ്പോൾ നൈജീരിയയിൽ ലാഗോസിൽ ജോലിയിൽ ആയിരിക്കുന്നു. ബ്ലെസ്സൺ ചെറുവക്കലിന് ആഗോള ക്രൈസതവ എഴുത്തുപുര കുടുംബത്തിന്റെ അഭിനന്ദനങ്ങൾ.

-ADVERTISEMENT-

-ADVERTISEMENT-

You might also like