പുതിയ ഫീച്ചറുമായി വാട്സ് ആപ്പ് ; മെസേജ് ടൈപ്പ് ചെയ്യാന്‍ മടിയുള്ളവര്‍ ഇനി പറഞ്ഞാല്‍ മതി, തനിയെ ‘ടൈപ്പ്’ ചെയ്‌തോളും

നിത്യ ജീവിതത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയകളിലൊന്നാണ് വാട്‌സ്‌ആപ്പ്. അകലങ്ങളില്‍ ഉള്ളവരെ അടുത്തെത്തിക്കുന്ന ആപ്പിന്റെ പുതിയ ഫീച്ചര്‍ ടൈപ്പ് ചെയ്യാന്‍ മടിയുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ്. ഇനി മുതല്‍ വാട്‌സ്‌ആപ്പില്‍ മെസേജ് ടൈപ്പ് ചെയ്യേണ്ട. പകരം പറഞ്ഞു കൊടുത്താല്‍ വാട്‌സ്‌ആപ്പ് തന്ന ടൈപ്പ് ചെയ്ത് തരും.

തുടക്കത്തില്‍ ടൈപ്പിങ്ങിലൂടെയായിരുന്നു ചാറ്റിങ് നടന്നതെങ്കില്‍ പിന്നീട് വോയ്‌സ് മെയില്‍ അയക്കാവുന്ന ഫീച്ചറും വാട്‌സ്‌ആപ്പിലെത്തി. ഇപ്പോഴിതാ ഒരു പടി കൂടി കടന്ന് പറഞ്ഞു കൊടുത്താല്‍ തനിയെ ടൈപ്പ് ചെയ്യുന്ന ഫീച്ചറിലെത്തി നില്‍ക്കുകയാണ് വാട്‌സ്‌ആപ്പ്.

കീബോര്‍ഡിനൊപ്പമുള്ള മൈക്കാണ് ശബ്ദം ഡിക്‌റ്റേറ്റ് ചെയ്ത് അത് മെസേജ് ആയി ടൈപ്പ് ചെയ്യുന്നത്. ഇതിനായി മെസേജ് ടൈപ്പ് ചെയ്യാനുള്ള കീബോര്‍ഡിനുള്ള മൈക്കില്‍ ടച്ച്‌ ചെയ്യണം, പിന്നീട് ടൈപ്പ് ചെയ്യാനുള്ള മെസേജ് പറയണം. ഇതോടെ വാട്‌സ്‌ആപ്പ് തന്നെ മേസേജ് ടൈപ്പ് ചെയ്യും. ഈ പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്.

post watermark60x60

നേരത്തെ തന്നെ ഗൂഗിള്‍ അസിസ്റ്റിലും സിറിയിലും ഈ ഫീച്ചര്‍ ഉണ്ടായിരുന്നു. ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണുകളില്‍ കീബോര്‍ഡിന്റെ വലത് വശത്ത് മുകളിലായും ഐഒസില്‍ താഴെയുമാണ് വോയ്‌സ് ഡിക്‌റ്റേറ്റ് ചെയ്യാനുള്ള മൈക്കുള്ളത്. കൂടാതെ മെസേജ് അയക്കുന്നതിന് മുമ്ബ് എഡിറ്റ് ചെയ്യാനും സാധിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like