റ്റി.പി.എം തിരുവനന്തപുരം സെന്റർ കൺവൻഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: തെക്കൻ തിരുവിതാംകൂറിലെ ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പ്രധാന ആത്മീയ സംഗമങ്ങളിൽ ഒന്നായ തിരുവനന്തപുരം സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഇന്ന് മുതൽ ജനുവരി 13 ഞായർ വരെ തിരുവനന്തപുരം കുറ്റിയാണി റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

കൺവൻഷന് മുന്നോടിയായി നടന്ന സുവിശേഷ വിളംബര റാലിയിൽ ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. ഇന്ന് മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7ന് വേദപാഠം, 9: 30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും. കൺവൻഷന്റെ അനുഗ്രഹത്തിനായി തിരുവനന്തപുരം സെന്ററിലെ എല്ലാ പ്രാദേശിക സഭകളിലും പ്രതേൃക ഉപവാസ പ്രാർത്ഥന നടന്നു. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും. കണ്‍വൻഷന്റെ അനുഗ്രഹത്തിനായി ഇന്ന് മുതൽ കൺവൻഷന്റെ സമാപന ദിവസം വരെ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കും.

ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ഞായറാഴ്ച രാവിലെ 9 ന് തിരുവനന്തപുരം സെന്ററിലെ 28 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. തിരുവനന്തപുരം സെന്റർ പാസ്റ്റർ തോമസ് വൈദ്യന്‍, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ കുഞ്ഞുമോൻ ജോർജ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.