ചെറുചിന്ത:ആത്മീയയാത്ര | ബ്ലെസ്സൺ ജോൺ

ബസിൽ കയറിയാലുടൻ ചിലർക്ക് ഉറക്കം വരും .ഇങ്ങനെ ബസിൽ കയറിയാൽ ഉറക്കം വരുന്ന ജോസഫ് ചേട്ടൻ സ്റ്റാന്റിൽ കണ്ട ബസിൽ കയറി ഇരുന്നു ഉറങ്ങിപ്പോയി .കല്യാണത്തിന് കൂടാൻ അലക്കിത്തേച്ച  കുപ്പായമിട്ട്  ഇറങ്ങിയതാണ്  പോരാത്തതിന് അന്നമ്മച്ചേടത്തി തുണിപെട്ടിയിൽ ആരും കാണാത്  സൂക്ഷിച്ചിരുന്ന അത്തറും പൂശിയിട്ടുണ്ട് .

post watermark60x60

ഒരുക്കം ആവശ്യത്തിനുണ്ട് എന്നാൽ   ഉറക്കം ചതിച്ചു .

ഓട്ടം നിർത്തി  കയറ്റി ഇട്ടിരുന്ന ബസിലാണ് ജോസഫ് ചേട്ടൻ കയറിയത് വണ്ടി ഓടുന്നുണ്ടോ എന്ന് നോക്കുവാൻ പറ്റിയില്ല    .

Download Our Android App | iOS App

പ്രിയരേ ഒരു യാത്രയ്ക്ക് ഒരുങ്ങി ഇറങ്ങിയവരാണ് നമ്മൾ “ആത്മീയ യാത്ര ”

ആത്മീയമായ ഉറക്കം ആണ് ഈ യാത്രയിൽ  നമുക്കുള്ള നമ്മുടേതായ ശത്രു .

വണ്ടി ഓടുന്നുണ്ടോ എന്ന്

ശോധന  ചെയ്യേണ്ടതായുണ്ട് ഈ ശത്രുവിനെ അത്ര കുറഞ്ഞവനായി കാണരുത് .ഇത് നമ്മുടെ യാത്രമുടക്കും

നാട്ടിൽ  പറയും ചേര കടിച്ചാലും അത്താഴം മുടങ്ങും . ചേരയ്ക്ക് വിഷം ഇല്ല എങ്കിലും അത്താഴം മുടക്കി ആണത് . ആത്മീയമായ   ഉറക്കം  മറ്റുവിധത്തിൽ ദോഷം ഒന്നും ഇല്ലെങ്കിലും യാത്രമുടക്കും . അലക്ഷ്യമായി ചെയ്യാവുന്ന  ഒരു  യാത്രയല്ലിതു .പടവുകൾ ചവിട്ടുന്നില്ലെങ്കിൽ പടിക്കൽ  ശത്രുവുണ്ട്  .

പത്രൊസ് 2 1:5 അതുനിമിത്തം തന്നേ നിങ്ങൾ സകലഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും

പത്രൊസ് 2 1:6 പരിജ്ഞാനത്തോടു ഇന്ദ്രീയജയവും ഇന്ദ്രീയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും

പത്രൊസ് 2 1:7 ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊൾവിൻ.

പത്രൊസ് 2 1:8 ഇവ നിങ്ങൾക്കുണ്ടായി വർദ്ധിക്കുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല.

പത്രൊസ് 2 1:10 അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.

പത്രൊസ് 2 1:11 ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും

വിശ്വാസത്താൽ ഞാൻ ക്രൂശിൻ പാതയിൽ

യേശു  നാഥൻ  കൂടെയാത്ര

ചെയ്യും  ഞാൻ   …..

ഇമ്പമാണെങ്കിലും  തുംബമാണെങ്കിലും

യേശുവിൽ  ചാരിയാത്ര ചെയ്യും ഞാൻ  …

-ADVERTISEMENT-

You might also like