ലേഖനം:നാം തള്ളിക്കളഞ്ഞ കല്ലുകൾ!!! | ഡെൻസൺ ജോസഫ് നെടിയവിള

പല രൂപത്തിലും പല സാദൃശ്യത്തിലും പല നിറത്തിലുമുള്ള കല്ലുകൾ നാം കണ്ടിട്ടുണ്ട് .
എന്നാൽ രൂപമോ സാദൃശ്യമോ നിറമോ ഇല്ലാത്ത കല്ലുകളും നമുക്ക് ചുറ്റുമുണ്ട്. വേദപുസ്തകത്തിൽ അനേക കല്ലുകളെ കുറിച്ച് പരാമർശിച്ചിരിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട് .

മറ്റുള്ള കല്ലുകളിൽ നിന്ന് വ്യത്യസ്തമായി വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒരു കല്ലിനെ കുറിച്ച് വേദപുസ്തകം വ്യക്തമാക്കുന്നുണ്ട് . വളരെ അധികം സ്വഭാവ സവിശേഷതകൾ ഉള്ള കല്ലാണ് അത് . ആ കല്ല് ആരാണ് ?കല്ലിൻറെ സ്വഭാവമെന്താണ്?എവിടെയാണ് ആ കല്ല് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്?

“അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ ഓടിപ്പോകയില്ല.”(യെശയ്യാവ്‌ 28 :16 ) ഇംഗ്ലീഷിൽ നമുക്ക് പ്രസ്തുത വാക്യം ഇനി പറയും പ്രകാരം കാണാൻ സാധിക്കുന്നു .”Therefore thus saith the Lord GOD, Behold, I lay in Zion for a foundation a stone, a tried stone, a precious corner stone, a sure foundation: he that believeth shall not make haste.” (Isaiah 28:16).

എന്താണ് മൂലക്കല്ല് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ? ഒരു കെട്ടിടം നിർമ്മിക്കുമ്പോൾ ആദ്യം ഇടുന്ന കല്ലാണ് മൂലക്കല്ല്(Corner stone). വേദപുസ്തകത്തിൽ പരാമർശിക്കുന്ന ഈ വിലയേറിയ മൂലക്കല്ല് ആരാണ് ??ആ വിലയേറിയ കല്ല് യേശുക്രിസ്തുവാണ്.

“നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.”(1 പത്രോസ് 2 :5).Ye also, as lively stones, are built up a spiritual house, an holy priesthood, to offer up spiritual sacrifices, acceptable to God by Jesus Christ.(1 Peter 2:5). ഒരു ഭംഗിയും ഇല്ലാത്ത കല്ലിനെ ഒരു കൊത്തുപണിക്കാരന്റെ കയ്യിൽ ലഭിച്ചു കഴിഞ്ഞാൽ ആ വ്യക്തി അതിനെ രൂപഭംഗി ഇല്ലാതാക്കി എടുക്കും .എന്നാൽ ആ പ്രക്രിയയിൽ ചുറ്റിക കൊണ്ടും മറ്റു പണിയായുധങ്ങൾ കൊണ്ടും ആ കല്ലിനെ അടിച്ചും കൊത്തിമിനുക്കുകയും ചെയ്യും. രൂപഭംഗി ഇല്ലാത്തതിനെ രൂപ ഭംഗി ഉള്ളതാക്കിയെടുക്കാൻ ചില പണി ആവശ്യമാണ് …ഒരിക്കൽ ആ കല്ല് തള്ളപ്പെട്ടതാകാം , നിന്ദിക്കപ്പെട്ടതാകാം , എന്നാൽ കൊത്തുപണിക്കാരന്റെ കയ്യിൽ കയറി ഇറങ്ങി കഴിയുമ്പോൾ ആ അവസ്ഥയ്ക്ക് വ്യത്യാസം വന്നു അനേകർ അതിന്റെ ഭംഗി ആസ്വദിക്കതക്ക നിലവാരത്തിൽ അത് ആയി തീരും .

നമ്മൾ ജീവനുള്ള കല്ലുകളാണ് ..നമ്മുടെ ജീവിതത്തിലും ചില കൊത്തുപണികൾ ആവശ്യമാണ് . പ്രാർത്ഥനയിൽ , വിശുദ്ധിയിൽ ,വേർപാടിൽ, വിശ്വസ്തതയിൽ, പ്രവർത്തിയിൽ പണിയപ്പെടുവാൻ നമുക്ക് ഏൽപ്പിച്ചു കൊടുക്കാം .ക്രിസ്തുവെന്ന കല്ലിനോട് ചേർന്ന് ഇരുന്നു സീയോനെ ലക്ഷ്യമാക്കി നമുക്ക് ഓട്ടം ഓടാം .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.