ആത്മപ്രചോദനം ഏകിയ ഏ.ജി. ശുശ്രൂഷക സെമിനാർ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷനോട് അനുബന്ധിച്ചു ഏ.ജി. കൺവഷൻ നഗറിൽ ശുശ്രൂഷക സെമിനാർ നടന്നു.
ബെഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ റവ. ടി.എസ്. സാമുവൽ അധ്യക്ഷത വഹിച്ചു. സെമിനാറിന്റെ പ്രാരംഭ സെക്ഷനിൽ അസംബ്ലീസ് ഓഫ് ഗോഡ് അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഡോ. ഐസക്. വി. മാത്യു സന്ദേശം നൽകി. “മിഷനിലേക്ക് നയിക്കുന്ന ദർശനം” എന്ന വിഷയത്തെ ആസ്പദമാക്കി ശക്തമായി അദ്ദേഹം സംസാരിച്ചു. ദരർശനം എന്നത് സൃഷ്ടിതാവിനു വേണ്ടിയുള്ള ഒരു അന്വേഷണ യാത്രയാണ്, മാത്രമല്ല മനുഷ്യാത്മാവിന്റെ പുരാതനമായ വാഞ്ചയും അത്രേ, ദൈവം ദൈവത്തിനായി നമ്മെ സൃഷ്ടിച്ചു, ആകയാൽ നാം അടങ്ങിയിരിക്കാതെ “തമസ്സോ മാ ജ്യോതിർഗമയാ” എന്ന ആപ്ത സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് അനേകരെ നയിക്കുന്ന ദർശനം ഏറ്റെടുക്കണം. ദർശനത്തിനു ഒരു ഉറവിടം ഉണ്ട്, അത്‌ ദൈവത്തെക്കുറിച്ചും ദൗത്യക്കുറിച്ചുമുള്ള ഒരു രൂപരേഖ കൂടി ആണെന്നും, നാക്കും, വാക്കും ഒരുപോലെ താനും അശുദ്ധൻ ആണെന്നുള്ള അസ്വസ്ഥത ശുദ്ധീകരണത്തിലേക്കു യെശയ്യാവിനെ നയിച്ചത് ആഴമേറിയ ദൈവീകദർശനം ആയിരുന്നു, ആകയാൽ ദൈവീക വിശുദ്ധിയിൽ നിന്നുകൊണ്ട് അധാർമികതക്ക് അനുകൂലപ്പെടാതെ ദർശനത്തോടെ നാം മുന്നേറണമെന്നും ഡോ. ഐസക്. വി. മാത്യു ചൂണ്ടിക്കാട്ടി.

രണ്ടാം സെക്ഷനിൽ മലയാളം ഡിസ്ട്രിക്ട് ട്രെഷാർ റവ. ഏ. രാജൻ പ്രസംഗിച്ചു. “എഴുന്നേറ്റു നടക്ക സഭ വളരട്ടെ ” എന്നതായിരുന്നു സന്ദേശത്തിന്റെ അടിസ്ഥാനം. പ്രസംഗം കൊണ്ടോ, സെമിനാറുകൾ കൊണ്ടോ മാത്രമല്ല സഭ വളരുന്നത്. ആത്മാക്കളെക്കുറിച്ചുള്ള ഉത്തരവാദിത്വം, കടപ്പാടുകൾ, ആത്മാർഥത, ആത്മസമർപ്പണം എന്നിവകൊണ്ട് മാത്രമേ ഒരു ശുശ്രൂഷകന് നല്ലിടയനായി ശോഭിക്കുവാൻ സാധിക്കു. ആ കാഴ്ചപ്പാടാണ് മോശയെ നല്ലൊരു നേതാവാക്കി മാറ്റിയത്. പള്ളിയിൽ പോകാത്ത, സെമിനാറിൽ ഇരിക്കാത്ത, തിയോളജി പഠിക്കാത്ത മോശ ദൈവത്തിൽ നിന്നും പ്രാപിച്ച ദർശനമാണ് തന്നെ എഴുന്നേൽപ്പിച്ചു ശക്തനായ നേതാവാക്കിയത്. അനുഭവങ്ങളെ പാഠങ്ങളാക്കി സഭയെ വളർത്തി ഒരുക്കുവാൻ, നമുക്ക് എഴുനേൽക്കാൻ ഇടയാകട്ടെ എന്നും റവ. ഏ. രാജനും ഓർമിപ്പിച്ചു.

തുടർന്നുള്ള മൂന്നാമത്തെ സെക്ഷൻ പ്രസംഗത്തിൽ റവ. ഡോ. ടി.പി. വർഗ്ഗീസ് “ദൈവീക പണി നമ്മളിലൂടെ ” എന്ന് നെഹമ്യാവിന്റെ ശുശ്രൂഷയെ ചൂണ്ടി കാട്ടി ഇങ്ങനെ പ്രസംഗിച്ചു. ക്രിസ്തീയ കാഴ്ചപ്പാട് ദൈവീക രാജ്യത്തിന്റെ വിസ്തൃതിക്കായിരിക്കട്ടെ. അതിനപ്പുറത്തുള്ള ചിന്ത ദോഷകരമായി ഭവിക്കും. ദൈവീക വ്യവസ്ഥകൾ വിട്ടിട്ടുള്ള പണിതുയർത്തൽ പെട്ടന്ന് പൊളിഞ്ഞു പോകും. ന്യൂ ജനറേഷൻ ദുരുപദേശങ്ങളെ വിവേചിച്ചു വേലയിൽ വ്യാപ്രതർ ആകുവാൻ നാം തയ്യാർ ആകണം. വചനത്തെയും പാപത്തെയും അനുരഞ്ജനപ്പെടുത്തി വിട്ടുവീഴ്ചക്ക് തയ്യാർ ആകരുത്. ദോഷം ചെയ്യുവാൻ ശത്രുക്കൾ ഒത്തുകൂടിയപ്പോൾ ദൈവീക വ്യവസ്ഥയിൽ നിലനിന്ന നെഹമ്യാവിനെ ദൈവം ബലപ്പെടുത്തി മതിലുകളെ പണിയുവാൻ സഹായിച്ചു. അതുപോലെ വ്യവസ്ഥയിൽ നിന്നാൽ ദൈവാത്മാവുള്ള മനുഷ്യനായി ദൈവം ജോസഫിനെ മാനിച്ചതുപോലെ നമ്മെയും മാനിക്കുമെന്നും റവ. ടി.പി. വർഗീസ് ഓർമിപ്പിച്ചു.
സെമിനാറിന്റെ നാലാം ഭാഗം ഉച്ചക്ക് രണ്ടിന് ആരംഭിച്ചു.മലയാളം ഡിസ്ടിക്ട് മുൻ സെക്രട്ടറി റവ.കെ. ജെ. മാത്യു വചന ശുശ്രൂഷ നിർവ്വഹിച്ചു. “സഭാവളർച്ചയിൽ നമ്മുടെ പങ്കാളിത്തം” എന്ന വിഷയത്തെ ആസ്പദമാക്കി,”ഉയരുന്ന ക്രിസ്തുവും തകരുന്ന ശത്രുവും “എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. സ്നേഹത്തിന്റെ ഐക്യതയിൽ ചേക്കേറുന്ന ഒരു കുടുബത്തിൽ നിന്ന് മാത്രമേ മൂല്യതയേറിയ ഒരു സുവിശേഷനെ പുറത്തുകൊണ്ടുവരുവാൻ പറ്റുകയുള്ളു. പിന്തുണ കൊടുക്കുന്ന ഒരു നേന്ത്രത്വത്തിനു മാത്രമേ ആത്മാർത്ഥതയുള്ള യുവ സുവിശേഷകൻമാരെ വാർത്തെടുക്കുവാൻ സാധിക്കു. വിശുദ്ധിയും, ആത്മസമർപ്പണവും, ആത്മീക പാഠവവും ഉള്ള ദൈവദാസൻ മാരിലൂടെ മാത്രമേ ധാർമ്മികതയിൽ നിലനിൽക്കുന്ന ആത്മീയ സമൂഹത്തെ നയിക്കാൻ സാധിക്കയുള്ളു എന്നും റവ.കെ. ജെ. മാത്യു ചൂണ്ടിക്കാട്ടി. റവ. ഡോ. പി. എസ്. ഫിലിപ്പ്, റവ. ടി.ജെ. സാമുവേൽ, റവ. എം.എ. ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.