ഏ ജി. ജനറൽ കൺവൻഷന്റെ രണ്ടാം ദിനത്തിൽ ദൈവജനത്തിന്റെ കവിഞ്ഞൊഴുക്ക് !!!

ഷാജി ആലുവിള

പുനലൂർ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷന്റെ രണ്ടാം ദിന രാത്രി സമ്മേളനം വൈകിട്ടു 6 നു പാസ്റ്റർ കിങ്സ്റ്റന്റെ പ്രാർഥനയോടെ ആരംഭിച്ചു. ദക്ഷിണമേഖല ഡയറക്ടർ റവ. വിൽഫ്രഡ് രാജ് അധ്യക്ഷത വഹിച്ചു.
ഏ.ജി ക്വയർ ഗാന ശുശ്രൂഷയിലൂടെ ആരാധനക്ക് നേന്ത്രത്വം വഹിച്ചു. ഗായക സംഘത്തിനൊപ്പം ഡോക്ടർ ബ്ലെസൻ മേമനയും ഗാനശുശ്രൂഷയിൽ പങ്കെടുത്തു. ദൈവത്തോടുള്ള ആത്മസമർപ്പണവും വചനത്തിനായുള്ള ദാഹവും, ദൈവ സഭയോടുള്ള ആത്മാർത്ഥതയും ആണ് ദേശീയ പണിമുടക്കിനെ വകവെക്കാതെ ഈ കൺവൻഷനിലേക്ക് ആത്മാക്കളുടെ ഈ കവിഞ്ഞൊഴുക്ക് എന്ന് സ്വാഗത വേളയിൽ മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി. എസ്. ഫിലിപ്പ് അറിയിച്ചു.

അബ്രഹാം വെട്ടിയ കിണറുകളെ ശത്രുവായ ഫെലിസ്ത്യർ മൂടികളഞ്ഞു. അബ്രഹാമിന്റെ കാലശേഷം മകനായ യിസഹാക്ക് വീണ്ടും അത് കുഴിക്കയും തന്റെ പിതാവ് അതിന് ഇട്ടിരുന്ന പേരു തന്നെ അതിന് ഇടുകയും ചെയ്തു. വിളിച്ച വിളിയിൽ നിന്നും ശത്രുവിനാൽ അടയപ്പെട്ടുപോയങ്കിൽ വിളിയിലേക്ക് മടങ്ങി വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൺ വൻഷന്റെ രണ്ടാം രാത്രി യോഗത്തിൽ സംസാരിക്കുകയായിരുന്നു റവ. ജോൺസൺ വർഗീസ് (ബാംഗ്ലൂർ ) മുൻകണ്ടവരെ വിളിച്ചും, വിളിച്ചവരെ ശുദ്ധീകരിച്ചും അവരെ ഉറപ്പിച്ചും ദൈവം നിലനിർത്തി. ആത്മീയച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ദുർഘട കാലഘട്ടത്തിൽ നിന്നും ജനം മടങ്ങി വന്നു സഭാവളർച്ചയിലും, ആത്മീയഉയർച്ചയിലേക്കും, ആദിമ സഭാനുഭവത്തിലേക്ക് മടങ്ങി വരേണ്ടതിന്റെ അനിവാര്യത – ബാംഗ്ലൂർ ബെഥേൽ ഏ.ജി. ചർച്ച് പാസ്റ്റർ ആയ ജോൺസൺ വർഗ്ഗീസ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു.

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ യുടെ ഓക്സിലറി സെക്രട്ടറി റവ. മാത്യൂ സ്കറിയ കൺവൻഷനിൽ സമ്മന്തിക്കുകയും ഏ.ജി. സഭാസമൂഹം ബൈബിൾ സൊസൈറ്റിക്ക് കൊടുക്കുന്ന പിന്തുണക്കു നന്ദി അറിയിക്കുകയും, ഇക്കഴിഞ്ഞ പ്രളയക്കെടുതിക്കു ശേഷം നടക്കുന്ന ആദ്യ സുവിശേഷ സമ്മേളനം ആണ് ഈ നഗറിൽ നടക്കുന്നത് എന്നും ഇവിടെയും പ്രളയം വരുത്തിയ വിനാശത്തെ ഓർമിപ്പിച്ചു ബഹുമാന്യ പുരോഹിതൻ ആശംസകൾ അറിയിച്ചു.തുടർന്ന് തമിൾനാട് ഏ . ജി സൂപ്രണ്ട് ഏബ്രഹാം തോമസും ആശംസകൾ അറിയിച്ചു.പാസ്റ്റർമാരായ ഏലീഷാ, സജിമോൻ ബേബി, ബെനറ്റ് എന്നിവർ പ്രാർത്ഥിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.