എലോഹീം ബൈബിൾ ക്വിസ്‌ 2018 വിജയികളെ പ്രഖ്യാപിച്ചു

കുവൈറ്റ്‌: ക്രിസ്ത്യന്‍ ഫേസ്ബുക്ക് കൂട്ടായ്മയായ എലോഹീം നടത്തിയ ഒരു വര്‍ഷ മുഴുനീള ബൈബിൾ ക്വിസില്‍ ബിജി സാം 4471 പോയിന്റുകള്‍ നേടി മെഗാ വിന്നര്‍ സ്ഥാനം കരസ്തമാക്കി. കുവൈറ്റ്‌ ഹെബ്രോന്‍ ഐ.പി.സി സഭാംഗമാണ് ഈ സഹോദരി. 10000/- രൂപയും മേമോന്റോയും ആയിരുന്നു മേഗാവിന്നറിനുള്ള സമ്മാനം, രണ്ടാം സ്ഥാനം സിസ്റ്റർ ഷേർളി ജോസ് (4357) Rs. 5000/- ഫെല്ലൊഷിപ്പ്‌ ചർച്ച്,ജാംനഗർ, ഗുജറാത്ത്‌ മൂന്നാം സ്ഥാനം ജോസ്‌ കുരിയാക്കോസ്‌. (3953) Rs. 3000/- ഏ ജി ചര്‍ച്ച് മീനങ്ങാടി വയനാട്, നാലാം സ്ഥാനം ജോജി വർഗ്ഗീസ്‌ (3604) Rs. 1000/- എബനേസർ ഐ.പി.സി ഇലന്തൂർ പത്തനംതിട്ട, അഞ്ചാം സ്ഥാനം ജോളി ബിജു (2989) Rs. 1000/- സീയോൻ ഐ.പി.സി തലച്ചിറ, കൊട്ടാരക്കര എന്നിവര്‍ പങ്കിട്ടു.

വിജയികള്‍ക്കുള്ള സമ്മാനത്തുകകള്‍ പുതുവത്സര ദിനത്തില്‍ തന്നെ കൈമാറി എലോഹീം ബൈബിൾ ക്വിസ്‌ മറ്റുള്ളവരില്‍ നിന്ന് വേറിട്ടൊരു അനുഭവം വിജയികള്‍ക്ക് സമ്മാനിച്ചത് എല്ലാവരിലും സന്തോഷം പടര്‍ത്തി. എലോഹീം ബൈബിൾ ക്വിസ്‌ 2018 നു നേതൃത്വം നല്‍കിയത് അഡ്മിനായ സുനില്‍ ചെറിയാന്‍ ആയിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like