കണ്ണൂരിൽ ബ്രീട്ടിഷുകാർ നിർമിച്ച ആദ്യ ക്രിസ്ത്യൻ പള്ളി പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നു

കണ്ണൂരിൽ ബ്രീട്ടിഷുകാർ നിർമിച്ച ആദ്യ ക്രിസ്ത്യൻ പള്ളി പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നു. കന്റോൺമെന്റിനോട് ചർന്ന സെന്റ് ജോൺസ് സി.എസ്ഐ ചർച്ചാണ് നവീകരിച്ച് പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നത്.

207 വർഷം പഴക്കമുണ്ട് ഈ പള്ളിക്ക്. എന്നാൽ കണ്ണൂരുകാർക്ക് പോലും ഈ പളളിയെക്കുറിച്ച് അധികമൊന്നും അറിയില്ല. ബ്രിട്ടീഷ് സൈനികർക്ക് വേണ്ടിയാണ് അന്ന് 36000 രൂപ മുടക്കി പളളി നിർമിച്ചത്. സാധാരണക്കാർക്ക് ഇരിക്കാനായി മാത്രം പ്രത്യേക സ്ഥലവും നിശ്ചയിച്ചിരുന്നു. ഇന്ത്യൻ ഗ്രീക്ക് ശൈലിയിലാണ് നിർമാണം. പഴയ മണിയും മേൽക്കൂരയും ബെഞ്ചുകളും അരാധനയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കളും ദേവാലയത്തിലുണ്ട്. തുടക്കം മുതലുള്ള ജനന മരണ വിവാഹ മാമ്മോദീസ രജിസ്റ്ററുകൾ ചരിത്ര രേഖയാണ്. ലണ്ടനിൽനിന്ന് ഈ പള്ളിക്കുവേണ്ടി മാത്രമായി കൊണ്ടുവന്ന പഴയ ബൈബിളും അലമാരയിലുണ്ട്. മലബാറിൽ സേവനം അനുഷ്ടിച്ച പ്രമുഖരായ ബ്രീട്ടിഷുകാരുടെ ഓർമയ്ക്കായി ചുമരിൽ മാർബിളിൽ തീർത്ത ഫലകവും കാണാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.