മിസോറാമിൽ ക്രിസ്തീയ രീതിയിൽ സത്യപ്രതിജ്ഞ നടന്നു

ഐസ്വാൾ: ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ മിസോറാമിൽ പുതിയതായി അധികാരമേറ്റ മിസോ നാഷണൽ ഫ്രണ്ട്‌ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ പൂർണമായും ക്രിസ്ത്യൻ ആചാരങ്ങൾ അനുസരിച്ചാണ് ഇന്നലെ നടന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സ്ഥാനാരോഹണ ചടങ്ങിൽ ദേശീയ ഗാനത്തിന് പുറമേ ബൈബിൾ അധിഷ്ഠിത ഗാനങ്ങളും പ്രാർത്ഥനകളും ഉൾപ്പെടുത്തിയിരുന്നത്. സത്യ പ്രതിജ്ഞ ചടങ്ങിൽ വേദപുസ്തക വാക്യങ്ങൾ വായിച്ചതിനു പുറമേ, ഹാൻഡലിന്റെ പ്രശസ്തമായ ഹല്ലെലുയ കോറസ് പോലുള്ള ക്രിസ്തീയ ഗാനങ്ങളും ആലപിച്ചു. ബൈബിൾ വായനയും ക്രിസ്തീയ ഗാനങ്ങളും ചടങ്ങിൽ വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു സമ്മാനിച്ചത്. മിസോറാം ഗവർണറും മലയാളിയുമായ കുമ്മനം രാജശേഖരനായിരുന്നു മുഖ്യമന്ത്രിക്കും മറ്റും സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്ത്.

മിസോറാം സംസ്ഥാന തിരഞ്ഞെടുപ്പിൽ വിജയിച്ച മിസോ നാഷണൽ ഫ്രണ്ട് അദ്ധ്യക്ഷൻ സോരംതങ്ങയാണ് മുഖ്യമന്ത്രിയായി രാജ്ഭവനിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ശേഷിക്കുന്ന മറ്റ് പ്രതിനിധികളുടെ സത്യപ്രതിജ്ഞകളും പിന്നാലെ നടന്നു. മിസോറാമിലെ ഔദ്യോഗിക ചടങ്ങിൽ ക്രൈസ്തവ പ്രാർത്ഥകൾ ചൊല്ലുന്നത് ഇതാദ്യമാണെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ലാൽരുവതിക്മ പറഞ്ഞു. 2011 ലെ കണക്കുകൾ പ്രകാരം മിസോറാമിൽ എൺപത്തിയേഴ് ശതമാനം ക്രൈസ്തവരാണ്. മിസോറാമിലെ ക്രിസ്തീയ സഭകളുമായി വളരെയേറെ അടുത്ത ബന്ധം വെച്ചു പുലർത്തുന്ന ഒരു രാഷ്ട്രീയ പാർട്ടി ആണ് മിസോ നാഷണൽ ഫ്രണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.