ഇവാഞ്ചലിസം ഡിപ്പാർട്മെന്റിന്റെ ലഹരി വിരുദ്ധ സന്ദേശ യാത്ര സമാപിച്ചു

പാസ്റ്റർ ഷിൻസ് പി.റ്റി. (പബ്ലിസിറ്റി കൺവീനർ)

പത്തനാപുരം: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ഇവാഞ്ചലിസം ഡിപാർട്മെന്റ് പിടവൂർ ഏ.ജി. സഭയുടെ നേത്യത്വത്തിൽ രണ്ട് ദിവസം നടത്തിയ ലഹരി വിരുദ്ധ സന്ദേശയാത്ര സമാപിച്ചു.

പിടവൂരിന്റെ സമീപ പ്രദേശങ്ങളിലായി നടത്തിയ പതിനെട്ടോളം പരസ്യയോഗങ്ങളിൽ നൂറുകണക്കിന് ആളുകൾ സുവിശേഷം ശ്രവിച്ചു. പത്തനാപുരം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്ത ലഹരി വിരുദ്ധ സന്ദേശ യാത്രയിൽ ഡിപാർട്ട്മെന്റ് അംഗങ്ങളും മറ്റ് ദൈവദാസൻമാരും പ്രഭാഷണം നടത്തി. രണ്ട് ദിവങ്ങളിലും വൈകുന്നേരം സത്യൻ മുക്കിൽ നടത്തിയ കൺവൻഷനിൽ പാസ്റ്റർ എബി എബ്രഹാം, പാസ്റ്റർ അജി ആന്റണി എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ റെജിമോൻ സി. ജോയി, പാസ്റ്റർ എൻ. സത്യദാസ് എന്നിവർ അദ്ധ്യക്ഷത വഹിച്ച ഈ സുവിശേഷ യോഗങ്ങളിൽ നിരവധി ആളുകൾ ദൈവവചനം കേട്ടു. പാസ്റ്റർമാരായ വൈ. തോമസ്, പാപ്പച്ചൻ, ബിജു, എം. ഉണ്ണി, ഒ. ജോയികുട്ടി, സാം റ്റി. ഡാനിയേൽ, കെ.എം. സ്കറിയ, സണ്ണി, തോമസ് എബ്രഹാം തുടങ്ങിയവർ ഈ രണ്ട് ദിവസങ്ങളിലെ കൺവൻഷനിൽ പ്രാർത്ഥിച്ചു. പാസ്റ്റർ പ്രിൻസ് വർഗിസാണ് പിടവൂർ അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രുഷകൻ. റവ. ഐസക് ചെറിയാൻ, ഡോ. സുസൻ ചെറിയാൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു, പാസ്റ്റർ ഷാജി സാമുവേൽ ലഹരി വിരുദ്ധ സന്ദേശ യാത്രയിൽ ഗാനങ്ങൾ ആലപിച്ചു.
പാസ്റ്റർ എൻ. സത്യദാസ് അണ് ഇവാഞ്ചലിസം ഡയറക്ടർ, വൈസ് പ്രസിഡൻറ് പാസ്റ്റർ റ്റി.ജി. സാമുവേൽ, സെക്രട്ടറി പാസ്റ്റർ മാത്യു ലാസർ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ സന്തോഷ് കെ ഖജാൻജി പാസ്റ്റർ അഭിലാഷ് എസ്, പ്രോഗ്രാം കോർഡിനേറ്റർ പാസ്റ്റർ റെജിമോൻ സി. ജോയി, പ്രയർ കൺവീനർ, പാസ്റ്റർ സന്തോഷ് ജോൺ, മ്യുസിക് പാസ്റ്റർ ബിജു പി.എസ്, ഇവരാണ് ഡിപാർട്ട്മെൻറ് ഭാരവാഹികൾ.

-ADVERTISEMENT-

-ADVERTISEMENT-

You might also like