ലേഖനം:മാധ്യമങ്ങൾ മിഷനറി നിന്ദ പെരുക്കി തരം താഴരുത് | പാസ്റ്റർ ഷാജി ആലുവിള

മാധ്യമങ്ങൾ മലയാളി മണ്ണിൽ കുരുക്കുന്നതിന് മുൻപ് ഭാരത മണ്ണിലും മിഷനറി മാർ എത്തി. അവരുടെ അകമഴിഞ്ഞ സംഭാവനയാണ് പത്രങ്ങളെ ഇത്ര വളർത്തി വലുതാക്കാൻ ഇടയാക്കിയ അക്ഷര ലിപികളും പ്രിന്റിംഗ് സംവിധാനവും. മാത്രമല്ല പ്രസ്തുത പത്രം മലയാളി യുടെ കയ്യിൽ എത്തുന്ന കൂട്ടത്തിൽ പ്രഭാത പ്രാർത്ഥനയും ബൈബിൾ വായനയും കഴിഞ്ഞാൽ ഒരു ചായയോടൊപ്പം മനോരമ വായിക്കുന്നവർ ആണ് പെന്തക്കോസ്തു കാരും. കൈയ്യിൽ ഇരിക്കുന്ന കാശു കൊടുത്തു തിരിച്ചു കടിക്കുന്നതിനെ വാങ്ങുക ആണോ എന്ന് തോന്നി പോകുന്നു.

പ്രമുഖമായ ഒരു മലയാള ഓൺ ലൈൻ പത്രത്തിൽ വിദേശ മിഷനറി ആയി ആൻഡ് മാ നിൽ വന്നു സുവിശേഷം പങ്കുവെച്ച മിഷനറി അലൻ ജോൺ മതം മാറ്റാൻ വന്ന മിഷണറി എന്ന് പ്രസ്താവിച്ചത് കണ്ടു. അദ്ദേഹം ആരെയും മതം മാറ്റിയില്ല എന്ന യാഥാർഥ്യം ലേഖകൻ മനസിലാക്കു. കാരണം ആ ഊരിൽ മതമില്ല. “പുണർന്നു പെറുന്നതാണ് മതം ( ജാതി) എന്നാണ് സ്വാമി വിവേകാനന്ദൻ” പറഞ്ഞത്. ഒരു മത പുരോഹിതരും അവരുടെ ധർമം പഠിപ്പിക്കുന്നതിലൂ ടെ ആരെയും മതം മാറ്റുന്നില്ല. നരഭോജികളായിരുന്നവരെ മനുഷ്യ സ്നേഹികളാക്കിയ സുവിശേഷം മതം അല്ല മാറ്റിയത് കാട്ടാള മനമാണ്. ഇങ്ങനെയുള്ള ലേഖകൻ മാർ എഴുതി പിടിപ്പിക്കുന്ന വസ്തുതകൾ ഉത്തരവാദിത്വം ഉള്ളവ പത്രാധിപർ തിരുത്തുന്നത് നല്ലതായിരിക്കും. മനോരമയെ സ്നേഹിക്കുന്നവരാണ് ഞങ്ങൾ പെന്തക്കോസ്തുകാർ, ഒപ്പം നിങ്ങൾക്കായി പ്രാർത്തിക്കുന്നവരും കൂടി ആണ്. പ്രമുഖ പത്രങ്ങൾ എല്ലാം തന്നെ നല്ല നല്ല പൊതു സേവനം ചെയ്യുന്ന കമ്പിനികളാണ് . അക്ഷരം കൊടുത്തു അനേകരെ ജീവിപ്പിക്കുന്നു.. അതെ അക്ഷരം കൊണ്ടു ആരെയും കൊല്ലരുത്.
ആ വാർത്ത എഴുതിയ ലേഖകനോ എനിക്കോ ഇവിടെ ആർക്കും തോന്നാത്ത ഒരു നല്ല കാര്യം താൻ അറിഞ്ഞ സ്വാതിന്ത്ര്യത്തിൻ സന്ദേശം ആ സാധുക്കളെ അറിയിക്കാൻ വന്നു രക്ത സാക്ഷി ആയത്, മതം മാറ്റാൻ ആണന്നു പറഞ്ഞു ആക്ഷേപിക്കുന്ന നിങ്ങൾ അറിയൂ ഇന്ത്യൻ ചരിത്രത്തിലും ഭാരത സഭാചരിത്രത്തിലും വിദേശ മിഷനറി മാർ നമുക്ക് നൽകിയ സംഭാവനകൾ. ഇന്നും മിഷനറി മാർ വരുന്നുണ്ട്. സേവനങ്ങൾ ചെയ്യുന്നുണ്ട്. ഈ നമ്മൾ ഇവിടെ യുള്ളപ്പോൾ. ഇപ്പോഴും പ്രാചീന നിലവാരത്തിൽ ജീവിക്കുന്ന എത്രയോ മനുഷ്യർ വനാന്തരങ്ങളിലും ഊരുകളിലും ജീവിക്കുന്നു. അരുവിയിലെ യും കുളങ്ങളിലെയും അഴുക്കുവെള്ളം കുടിവെള്ളമായി എടുത്തും നഗ്നത പൂർണമായി മറയ്ക്കാതെയും ജീവിക്കുന്ന എത്രയോ ട്രൈബൽ ഉണ്ട്.
ഏതെല്ലാം മത വിഭാഗ ആശ്രമങ്ങളിൽ വെള്ളക്കാരായ വിദേശികൾ വന്നു താമസിച്ചു സേവ ചെയ്യുന്നു. അവർ മതം മാറിയണോ വന്നതും മതം മാറ്റലാണോ മഠങ്ങളിൽ നടക്കുന്നത് എന്നും ലേഖകൻ ഒന്ന് നോക്കണം. ക്രിസ്ത്യൻ മിഷനറി മാരെ ഓടിച്ചിട്ട് ആക്രമിക്കുന്ന ഈ പ്രവണത മഹാ മോശമാണ് അംഗീകരിക്കാൻ പറ്റുകയും ഇല്ല.
ആ മിഷനറി പരലോകം പൂകിയിട്ടും പ്രസ്തുത ലേഖകൻ p അദ്ദേഹത്തെ പിന്നെയും ആക്രമിക്കുന്നത് നീതി അല്ല. പത്ര ധർമം അല്ല ഈ ചെയ്യുന്നത് എന്ന് ഓർക്കുക. പത്രം ഞങ്ങൾ ബഹിഷ്കരിക്കില്ല. വീണ്ടും വീണ്ടും വായിക്കും കാരണം അത് ഞങ്ങളുടെയും കൂടി പത്രമാണ്. അനേക നല്ലകാര്യത്തിനു സമൂഹത്തിൽ നിലനിൽക്കുന്ന പല പത്ര മാധ്യമങ്ങളും പെന്തക്കോസ്തു കാരോടുള്ള അവഗണന അവസാനിപ്പിക്കുന്നത് നല്ലതാണ്. പല കാലങ്ങളിലും വേർകൃത്യം കാണിച്ചിട്ടുണ്ട് ഞങ്ങളോട് . എന്നാലും ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു. ഒന്ന് കൂടി പറയട്ടെ. യേശുക്രിസ്തു ഒരു മതസ്ഥാപകനല്ലായിരുന്നു സ്വാതന്ത്ര്യത്തിന്റെ സ്നേഹ സന്ദേശം മുഴക്കി അന്യോന്യം സ്നേഹിക്കാൻ പഠിപ്പിച്ചു. അത് ഒരു സുവാർത്തയാണ്, ഒരു വ്യക്തി യുടെ വിശ്വാസം ആണ്, അനുഭവം ആണ്. അല്ലാതെ ഒരു മതമല്ല ക്രിസ്ത്യാനിത്വം. വിശ്വാസ വീരനായി ലക്ഷ്യവഴിയിൽ രക്തസാക്ഷി ആയ ആ മിഷണറി അലൻ ജോണിന് ആദരാഞ്ജലികൾ അർപ്പിച്ചു നിർത്തുന്നു…. “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് “. മതം ഏതായാലും നമ്മൾ നന്നാകണം, നാം സമൂഹത്തെ സ്നേഹിക്കുന്ന നല്ല മനുഷ്യരാകണം. മത ദ്വേഷം വരുത്തി മനുഷ്യരെ തമ്മിൽ വെറുപ്പിക്കുന്ന വരാകാതെ സാമൂഹിക നന്മക്കായി പത്രങ്ങൾ നിലനിൽക്കട്ടെ…..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.