പ്രവാസി ഓൺലൈൻ റജിസ്‌ട്രേഷൻ നിർബന്ധമല്ലെന്ന് കേന്ദ്ര സർക്കാർ

ദുബായ്: യു.എ.ഇ ഉൾപ്പെടെ പതിനെട്ട് രാജ്യങ്ങളിലെ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ എമിഗ്രേഷൻ രജിസ്‌ട്രേഷൻ നിർബന്ധമല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ജനുവരി ഒന്ന് മുതൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. ഇന്ത്യയിൽ പോയി മടങ്ങിവരുന്നവർ 21 ദിവസത്തിന് മുമ്പ് മുതൽ 24 മണിക്കൂറിനുള്ളിൽ വരെയായിരുന്നു രജിസ്ട്രേഷന്റെ സമയം. ഇ മൈഗ്രേറ്റ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ.

സാധാരണ ഗതിയിൽ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്ത പാസ്‌പോർട്ട് ഉടമകൾക്കായിരുന്നു ഇത് നിർബന്ധമാക്കിയിരുന്നത്. അതാണ് ഇപ്പോൾ നിർബന്ധമല്ലെന്ന് അറിയിച്ചിരിക്കുന്നത്. എന്നാൽ താല്പര്യമുള്ള പ്രവാസികൾക്ക് സ്വമേധയാ രജിസ്റ്റർ ചെയാമെന്നും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിൽ പറയുന്നു . സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.

ഇന്ത്യയിൽ നിന്നു വിവിധ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നവരെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിനായിട്ടാണ് ഇന്ത്യക്കാർക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിട്ടത്. സൗദി, യുഎഇ, ഖത്തർ അടക്കം പതിനെട്ടുരാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്തവരുമായ (ഇസിഎൻആർ) മുഴുവൻ പാസ്പോർട്ട് ഉടമകളും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച നിർദ്ദേശം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.