ക്യു.എം.പി.സി കൺവൻഷൻന് ദോഹയിൽ അനുഗ്രഹീത തുടക്കം

ദോഹ: ഖത്തർ മലയാളി പെന്തക്കോസ്ത് കോണ്ഗ്രിഗേഷൻ 2018ന്റെ വാർഷിക കൺവൻഷന് അനുഗ്രഹീത തുടക്കം.

ഇന്നലെ വൈകീട്ട് 7 മണിക്ക് ഐ.ഡി.സി.സി ടെന്റിൽ വച്ചു നടന്ന മീറ്റിങ് പാസ്റ്റർ ടിജോ തോമസ് പ്രാർത്ഥിച്ചു ആരംഭിച്ചു. പാസ്റ്റർ ബിജു മാത്യു അധ്യക്ഷത വഹിച്ച മീറ്റിങിൽ പാസ്റ്റർ എൻ.ഒ. ഇടിക്കുള സങ്കീർത്തനം വായിക്കുകയും ജെബേസ് പി. ചെറിയാൻ (ട്രഷ്റാർ) എല്ലാവർക്കും സ്വാഗതം അറിയിക്കുകയും ചെയ്തു. ക്യു.എം.പി.സി പ്രസിഡന്റ്‌ പാസ്റ്റർ കെ.എം. സാംകുട്ടി കൺവൻഷന്റെ ഉത്ഘാടനം നിർവഹിച്ചു. മത്തായി 7:24-29 നെ ആസ്പദമാക്കി ക്രിസ്തീയ ജീവിതം എന്നത് ഫലവത്തായ ആത്മീയ ജീവിതം ആയിരിക്കണമെന്നുള്ള സന്ദേശം അറിയിച്ചു.

മുഖ്യ പ്രസംഗകൻ പാസ്റ്റർ ഷിബു തോമസ് (യു.എസ്. എ) യോഹന്നാൻ 9:1 നെ ആസ്പദമാക്കി നാം നമ്മുടെ ജീവിതയാത്രയിൽ യേശുവിനെ വ്യക്തമായി അറിയുന്നവർ ആയിരിക്കണം എന്ന് സദസ്സിനെ ഉത്ബോധിപ്പിച്ചു.
ക്യു.എം.പി.സി ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകി. പാസ്റ്റർ പി.എ. ജോർജിന്റെ പ്രാർത്ഥനയോടെ മീറ്റിങ് സമംഗളം സമാപിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like