എ.ജി. മലയാളം, മലബാർ ഡിസ്ട്രിക്ട് സൺ‌ഡേസ്‌കൂൾ പരീക്ഷകൾ നാളെ നടക്കും

മലയാളം: പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺ‌ഡേസ്‌കൂൾ പരീക്ഷ നവംബർ 25 ന് 3 മണി മുതൽ 5 മണി വരെ വിവിധ ലോക്കൽ സഭകളിൽ നടക്കും. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 53 സെക്ഷനുക ളിൽ നിന്നായി 14,000 ൽ പരം വിദ്യാർത്ഥികൾ പരീക്ഷയെഴുതും. സെക്ഷൻ കൺവീനർ നിയോഗിക്കുന്ന സൂപ്പർവൈസർ മാർ  പരീക്ഷകൾ നിയന്ത്രിക്കും.    വിദ്യർത്ഥികളുടെ രജി സ്ട്രേഷൻ അനുസരിച്ച്  ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുണ്ട്.
ക്രമീകതമായും പരിഷ്കരിച്ച രീതിയിലും നടന്നു വരുന്ന സണ്ടേസ്കൂകൂളിനു  ഏ.ജി മലയാളം ഡിസ്ട്രിക്റ്റിനു കീഴിൽ ഏകദേശം 4300-ഓളം രജിസ്റ്റേർഡ് അധ്യാപകർ ഉണ്ടെന്നും ഡിസംബർ 22 ന് റിസൽട്ട് പ്രസിദ്ധീകരിക്കുമെന്നും സൺ‌ഡേ സ്‌കൂൾ മലയാളം ഡിസ്ട്രിക്ട് ഡയറക്ടർ സുനിൽ പി. വർഗീസ്, ബാബു ജോയ് (തിരുവനന്തപുരം), ബിജു ദാനിയേൽ (എറണാകുളം) എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മലബാർ: കോഴിക്കോട്: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് കൗൺസിൽ സണ്ടേസ്കൂൾ പരീക്ഷ നാളെ ഉച്ച കഴിഞ്ഞു 2 മുതൽ 5 വരെ അതത് ലോക്കൽ സഭകളിൽ നടക്കും. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള 20 സെക്ഷനുകളിൽ നിന്നായ് 1700 ൽ പരം വിദ്യാർത്ഥികൾ പരീക്ഷ എഴുതും. സണ്ടേസ്കൂൾ കമ്മിറ്റി നിയോഗിക്കുന്ന ഇൻവിജിലേറ്റർമാർ പരീക്ഷകൾ നിയന്ത്രിക്കും. അതാത് സെക്ഷനുകളിലേക്കുള്ള ചോദ്യപേപ്പറുകളുടെ വിതരണം പൂർത്തിയായി. വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ അനുസരിച്ച് ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുണ്ട്.

ക്രമീകതമായും പരിഷ്കരിച്ച രീതിയിലും നടന്നു വരുന്ന മലബാർ ഡിസ്ട്രിക്റ്റ് സണ്ടേസ്കൂൾ നിരവധി പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഡയറക്ടർ പാസ്റ്റർ ജോയ് മുളക്കൽ, പ്രമോഷണൽ സെക്രട്ടറി തോംസൺ ഒറ്റത്തെങ്ങിൽ, സെക്രട്ടറി ബൈജു കാര്യംപാടി ട്രഷാർ പാസ്റ്റർ ബെൻ കൊയിലാണ്ടി എന്നിവർ സണ്ടേസ്കൂൾ കമ്മിറ്റിയ്ക്ക് നേതൃത്വം നൽകി വരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like