സുവിശേഷ മഹായോഗവും സംഗീത വിരുന്നും

വാഴൂർ: പുളിക്കൽകവല ചർച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഡിസംബർ 23, 24, 25 തീയതികളിൽ കടുംബാശ്ശേരിയിൽ മറിയാമ്മ ചാക്കോയുടെ (അമ്മിണി ടീച്ചർ) ഭവനംഗണത്തിൽ വച്ച് നടത്തപ്പെടുന്നു. പാസ്റ്റർ ബാബു വർഗീസ് (പാമ്പാടി ഈസ്റ്റ് ഡിസ്ട്രിക് മിനിസ്റ്റർ) ഉത്‌ഘാടനം നടത്തും.

അനുഗ്രഹീതരായ സുവിശേഷ പ്രസംഗകർ പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ പി.സി. ചെറിയാൻ, പാസ്റ്റർ അനീഷ് കാവാലം തുടങ്ങിയവർ ദൈവവ വചനത്തിൽ നിന്നും സംസാരിക്കും. ബേർശേബാ വോയിസ് കോട്ടയം ഗാനശുശ്രൂഷ നടത്തും. ഗാനശുശ്രൂഷക്കു കർത്താവിൽ പ്രസിദ്ധരായ ഗായകർ പാസ്റ്റർ ഭക്തവത്സലൻ, ഇവാഞ്ചലിസ്റ് കെ.പി. രാജൻ തുടങ്ങിയവർ നേതൃത്വം നൽകും. എല്ലാ ദിവസവും വൈകുംനേരം 6 മണി മുതൽ 9 മണി വരെ ആയിരിക്കും യോഗങ്ങൾ.

-ADVERTISEMENT-

-ADVERTISEMENT-

You might also like