Empower 2018ന് അനുഗ്രഹിത സമാപ്തി; ബഹറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് കേരളീയ സമാജം ഹാൾ സാഷ്യം വഹിച്ചു

പങ്കെടുത്തത് 1600ഓളം പ്രവാസികൾ

മനാമ: ഐ.പി.സി ബഥേൽ ചർച്ച് ഒരുക്കിയ എംപവർ 2018 ന് അനുഗ്രഹിത സമാപനം. പാസ്റ്റർ വിനിൽ ജോസഫ്‌ പ്രാർത്ഥിച്ച് ആരംഭിച്ച മീറ്റിംഗ്‌ ആയിരങ്ങൾ പങ്കെടുത്തു അനുഗ്രഹീത കർതൃ ദാസൻ പാസ്റ്റർ ബാബു ചെറിയാൻ മൂന്നു ദിവസവും ദൈവവചനത്തിൽ നിന്നു ശക്തമായി ശുശ്രൂഷിച്ചു.

ഇവാ. ലോർഡ്‌സൺ ആന്റണിയും പെർസിസ് ജോണും ആരാധനക്ക് നേതൃത്വം നൽകി. ജിൻസ് മാത്യു, ഷിക്കു ഡാൻ ജേക്കബ്, അലക്സ് റ്റി.ജെ. & സജി എബ്രഹാം മാത്യു എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി.

പ്രസാദ് സാമുവേൽ നന്ദി അറിയിച്ചു സഭാ ഭാരവാഹികൾ കൺവൻഷന് നേതൃത്വം നൽകി.

കൺവൻഷന്റെ തത്സമയ സംപ്രേഷണം കാഹളം ടി.വിയുടെ സഹകരണത്തോടെ ക്രൈസ്തവ എഴുത്തുപുര ചെയ്തത് ഫേസ്ബുക്ക് പേജിലൂടെ അനേകായിരങ്ങൾ വീക്ഷിക്കുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading