ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം

കൊൽക്കത്ത: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വെസ്റ്റ് ബംഗാൾ സ്റ്റേറ്റിന്റെ തെക്കൻ മേഖലയിലെ ശുശ്രൂഷകൻമാരുടെ സമ്മേളനം നവംബർ 23 വെള്ളിയാഴ്ച നടത്തപ്പെടും. ബെഹാലയിലുള്ള ഐപിസി കൊൽക്കത്ത ചർച്ച് ബിൽഡിങ്ങിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 മണിവരെയാണ് സമ്മേളനം. സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ പി. എ. കുര്യൻ മുഖ്യ പ്രഭാഷകൻ ആയിരിക്കുന്ന ഈ യോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഫിന്നി പാറയിൽ അദ്ധ്യക്ഷത വഹിക്കും. ബംഗാളിന്റെ തെക്കൻ മേഖലയിലുള്ള സെന്റർ പാസ്റ്റർമാരും പ്രാദേശിക സഭാ ശുശ്രൂഷകന്മാരും കുടുംബങ്ങളും ഈ യോഗങ്ങളിൽ സംബന്ധിക്കുമെന്ന് സ്റ്റേറ്റ് കൗൺസിലിനുവേണ്ടി ബ്രദർ പിസി ചാക്കോ അറിയിച്ചു. പാസ്റ്റർ ഷിജു മാത്യു ചാരുവേലിയുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. വെസ്റ്റ് ബംഗാൾ സ്റ്റേറ്റിലെ ശുശ്രൂഷകന്മാരുടെ സമ്മേളനങ്ങൾ ഈ വർഷം മേഖല അടിസ്ഥാനത്തിൽ നടത്തുവാനാണ് തീരുമാനിക്കപ്പെട്ടിട്ടുള്ളത്. ഒക്ടോബർ മാസം 12 മുതൽ 14 വരെ ബംഗാൾ മദ്ധ്യ മേഖലയിലെ ശുശ്രൂഷകൻന്മാരുടെ സമ്മേളനവും കൺവെൻഷനും ദോഹ ഐപിസി യുടെ നേതൃത്വത്തിൽ മാൽഡാ ജില്ലയിലെ ഗാജോളിൽ നടത്തപ്പെട്ടിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.