കലിഫോര്‍ണിയ കാട്ടുതീ: കാണാതായവര്‍ 1300
ലോസ് ആഞ്ചലസ്: വടക്കന്‍ കലിഫോര്‍ണിയയില്‍ പടരുന്ന ക്യാമ്പ് ഫയര്‍ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 76 ആയി. കാണാതായവരുടെ എണ്ണം 1300ഉം. തെക്കന്‍ കലിഫോര്‍ണിയയില്‍ രണ്ടിടത്തു പടര്‍ന്ന കാട്ടുതീയില്‍ മൂന്നു പേര് മരിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചു.

കലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് ക്യാന്പ്ഫയര്. ഇതുവരെ 603 ചതുരശ്ര കിലോമീറ്ററില്‍ പടര്‍ന്ന കാട്ടുതീയുടെ 55 ശതമാനം മാത്രമാണ് കെടുത്താനായത്. പാരഡൈസ് നഗരമടക്കം തീ വിഴുങ്ങി.
അഞ്ചു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ഈ ആഴ്ച മധ്യത്തോടെ മഴയുണ്ടായേക്കുമെന്ന കാലാവസ്ഥാപ്രവചനം ആശ്വാസം പകരുന്നതാണ്. അതേസമയം മഴ പെയ്താല്‍ തീവിഴുങ്ങിയ സ്ഥലങ്ങളില്‍ തെരച്ചില്‍ ദുഷ്കരമാകും.
Download Our Android App | iOS App
പാരഡൈസ് നഗരമടക്കമുള്ള മേഖലകള്‍ പ്രസിഡന്റ് ട്രംപ് സന്ദര്‍ശിച്ചു. സ്ഥാനമൊഴിയാന്‍ പോകുന്ന ഗവര്‍ണര്‍ ജെറി ബ്രൗണും തെരഞ്ഞെടുക്കപ്പെട്ട ഗവര്‍ണര്‍ ഗാവിന് ന്യൂസോമും ട്രംപിനൊപ്പമുണ്ടായിരുന്നു. സന്പൂര്‍ണ നാശമാണ് സംഭവിച്ചതെന്നും ഇതുപോലൊന്ന് മുന്‍പു കണ്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
തെക്കന്‍ കലിഫോര്‍ണിയയിലെ തൗസന്റ്ഓക്സിലെ ബാറില്‍ അടുത്തിടെയുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട 12 പേരുടെ കുടുംബാംഗങ്ങളെയും ട്രംപ് സന്ദര്‍ശിച്ചു.