പ്രത്യേക പ്രാർത്ഥനയ്ക്ക്

തിരുവല്ല: എടത്വ ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗങ്ങളാണ് സോണിയുടെ കുടുംബം. ഭർത്താവിന്റെ മദ്യപാനത്തെത്തുടർന്ന് കുടുംബത്തിൽ നിന്ന് ഏകരായ് വിശ്വാസ ജീവതത്തിലേക്ക് ഇറങ്ങിത്തിരിച്ച അമ്മയും മൂന്നു മക്കളും. അങ്ങനെയിരിക്കെ മൂത്ത മകന് കുവൈത്തിൽ ഒരു ജോലി ലഭിച്ചു. രണ്ടാമത്തെ മകളായ സോണി തന്റെ ബി.എസ്.സി നഴ്സിംഗ് പഠനത്തിനു ശേഷം ജോലിക്കായി സൗദിയിലേക്ക് പോയി. സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ പതുക്കെ മാറിതുടങ്ങിയതായിരുന്നു. എന്നാൽ അവരുടെ സന്തോഷത്തിന്മേൽ കരിനിഴൽ വീഴ്ത്തികൊണ്ട് ചില സംഭവങ്ങൾ ആ കുടുംബത്തിൽ നടന്നു. മദ്യപാനിയായിരുന്ന ആ പിതാവ് പെട്ടെന്ന് ലോകത്തിൽ നിന്ന് മാറ്റപ്പെട്ടു. കത്തോലിക്കാ പള്ളിയിൽ പിതാവിനെ സംസ്ക്കരിച്ചു. മരണാനന്തര ചടങ്ങുകൾ നടത്താൻ ബന്ധുക്കൾ നിർബന്ധിച്ചെങ്കിലും വചന വിരുദ്ധമായതുകൊണ്ട് അവരത് ചെയ്തില്ല. അതോടെ ബന്ധുക്കളും എതിരായി. ഇതിനിടയിൽ സൗദിയിൽ വെച്ച് സോണിയെ ചുമ വല്ലാതെ അലട്ടിയിരുന്നു. പിതാവിന്റെ സംസ്കാരത്തിനായി നാട്ടിൽ എത്തിയ സോണി തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ നടത്തിയ ചെക്കപ്പിനൊടുവിൽ സോണിക്ക് ലിംഫോമ എന്ന രോഗമാണെന്ന് സ്ഥിരികരിച്ചു. ഇപ്പോൾ രണ്ടു കീമോതെറാപ്പിക്കു ശേഷം അടുത്തതിനു കാത്തു കൊണ്ട് സോണി എറണാകുളം മർത്തോമ്മ ഗൈഡന്‍സ് സെന്ററിലുണ്ട്. ഒരു വശത്ത് പിതാവിന്റെ വേർപാടിന്റെ വേദനയും സോണിയുടെ രോഗവും മറുവശത്ത് വിശ്വാസ ജീവിതത്തിലേക്ക് ഇറങ്ങിയതിന് ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകളും. സോണിയുടെ വിടുതലിനു വേണ്ടിയും ഈ പരീക്ഷണഘട്ടത്തിൽ കുടുംബം വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാനും ചികിത്സാചെലവുകൾ നിർവഹിക്കപ്പെടാനും പ്രത്യേകം പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.