ബെംഗളുരുവിൽ ക്രൈസ്തവ മാധ്യമ സെമിനാറിന് അനുഗ്രഹ സമാപ്തി

സജി നിലമ്പൂർ

ബെംഗളുരു: ക്രൈസ്തവ എഴുത്തുരു കർണാടക ചാപ്റ്ററും ബി.സി.പി.എയും സംയുക്തമായി ഹെന്നൂർ – ബാഗലൂർ റോഡ് ഗധലഹള്ളി ഫെയ്ത്ത് സിറ്റി എ.ജി. ചർച്ച് ഹാളിൽ വെച്ച് നടത്തിയ ക്രൈസ്തവ മാധ്യമ സെമിനാറും സുവിശേഷ യോഗത്തിനും അനുഗ്രഹ സമാപ്തി. പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനും ഗവേഷകനുമായ ഡോ. ബാബു കെ. വർഗീസ് വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു. പാസ്റ്റർമാരായ ഐസക് തരിയൻ, ജെയ്മോൻ കെ. ബാബു എന്നിവർ യോഗത്തിൽ അദ്ധ്യക്ഷരായിരുന്നു. അദ്ധ്യാപകർ, എഴുത്തുകാർ, മാധ്യമ പ്രവർത്തകർ എന്നിവർ സെമിനാറിൽ പങ്കെടുത്തു. ഭാരതത്തിൽ മിഷനറിമാരുടെ പങ്ക്, ക്രൈസ്തവർ ഇന്ത്യയിൽ നൽകിയ സംഭാവനകൾ, ഹിന്ദി ഭാഷയുടെ ഉത്ഭവം, സുവിശേഷീകരണത്തിൽ മാധ്യമങ്ങളുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ ആസ്പധമാക്കി അദ്ദേഹം പ്രസംഗിച്ചു.
കർണാടകയിലെ ക്രിസ്തീയ മേഖലയിൽ സ്തുത്യർഗമായ സേവനങ്ങൾ നൽകിയ ഡോ. എ.സി. ജോർജ് (ദൈവശാസ്ത്രപഠനം), പാസ്റ്റർ ജോൺ മാത്യു (ആത്മീയ ലോകവും സാഹിത്യവും), കെ.വി. മാത്യു (സൺഡേ സ്ക്കൂൾ പ്രസിദ്ധീകരണം), ചാക്കോ കെ. തോമസ് (ക്രിസ്ത്യൻ ജേർണലിസം ), മേരി സി. ജോൺ (ആതുര സേവനം നേഴ്സിംങ് മേഖല) എന്നിവർക്ക് ക്രൈസ്തവ എഴുത്തുപുര പുരസ്കാരം നൽകി ആദരിച്ചു. കർണാടക ഐ.പി.സി മുൻ പ്രസിഡന്റ് പാസ്റ്റർ റ്റി.ഡി. തോമസ് അനഗ്രഹ പ്രാർഥന നടത്തി. ഡോ. ജെസ്സൻ ജോർജ് രചിച്ച ആധുനിക വൈദ്യശാസ്ത്രവും നല്ല ശമര്യാക്കാരനും എന്ന പുസ്തകം കർണാടക സ്റ്റേറ്റ് ചർച്ച് ഓഫ് ഗോഡ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഇ.ജെ. ജോൺസൻ ഡോ. ബാബു കെ. വർഗീസിന് നൽകി പ്രകാശനം ചെയ്തു. ക്രൈസ്തവ എഴുത്തുപുരയുടെ പ്രത്യേക പുരസ്കാരം ഡോ. ബാബു കെ. വർഗീസിന് രക്ഷാധികാരി പാസ്റ്റർ ഭക്തവത്സലൻ നൽകി ആദരിച്ചു. വിവിധ ക്രൈസ്തവ പെന്തെക്കോസ്ത് സഭകളെ പ്രതിനിധീകരിച്ച് പാസ്റ്റർമാരായ ജോസ് മാത്യൂ, തോമസ് സി. ഏബ്രഹാം എന്നിവരും പങ്കെടുത്തു.
പാസ്റ്റർ റ്റോബി തോമസ് സ്വാഗതവും പാസ്റ്റർ ജോസഫ് ജോൺ ബി.സി.പി.എ നന്ദിയും അറിയിച്ചു. പാസ്റ്റർ എം.ഐ. ഈപ്പന്റെ പ്രാർഥനയോടെ യോഗം സമാപിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.