ചാതുര്യ കീർത്തനം എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.

മുംബൈ: എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായമോൻസി കെ വിളയിൽ രചിച്ച ചാതുര്യ കീർത്തനം എന്ന ഗ്രന്ഥം ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ ഉദ്ഘാടന അനുബന്ധിച്ചുള്ള സമ്മേളനത്തിൽ വച്ച് പ്രകാശനം ചെയ്തു.

ക്രൈസ്തവ മാധ്യമപ്രവർത്തകനും പ്രഭാഷകനുമായ അനിൽ കൊടിത്തോട്ടം പ്രഥമ കോപ്പി എഴുത്തുകാരനും ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡണ്ടുമായ ഫിന്നി കാഞ്ഞങ്ങാടിന് നൽകി കൊണ്ട് പ്രകാശനം നിർവഹിച്ചു. ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. പി ജോയി, അസംബ്ലീസ് ഓഫ് ഗോഡ് മഹാരാഷ്ട്ര സൂപ്രണ്ട് . പാസ്റ്റർ വി.ഐ യോഹന്നാൻ, ക്രൈസ്തവ എഴുത്തുപുര പ്രോഗ്രാം കോർഡിനേറ്റർ ജിൻസ് കെ.മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
ക്രൈസ്തവ ഗാനങ്ങളിൽ നമുക്ക് സുപരിചിതങ്ങളായ ആരാധന ഗാനങ്ങളുടെ പശ്ചാത്തലവും ആവിർഭാവവും വിവരിക്കുന്ന ഗ്രന്ഥം നിരവധി ഗവേഷണങ്ങളുടെയും അന്വേഷണങ്ങളുടെ യും അഭിമുഖങ്ങളുടെ യും പശ്ചാത്തലത്തിൽ രചിക്കപ്പെട്ടതാണ്. കർമ്മേൽ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ 150 രൂപ വിലയുള്ള പുസ്തകത്തിന് ഇന്ത്യയിലെവിടെയും പോസ്റ്റേജ് സൗജന്യമാണ്.

ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര പ്രസിഡന്റും അസംബ്ലീസ് ഓഫ് ഗോഡ് ഉറൻ സഭ ശുശ്രൂഷകനുമാണ് പാസ്റ്റർ
മോൻസി കെ. വിളയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like