ദോഹ ബെഥേൽ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയിൽ ദ്വിദിന കൺവെൻഷൻ ബുധനാഴ്ച മുതൽ

ദോഹ: ദോഹ ബെഥേൽ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയിൽ മിഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന കൺവെൻഷൻ 2018
നവംബർ 7 & 8 ( ബുധൻ, വ്യാഴം) തീയതികളിൽ വൈകിട്ട് 7 :30 മുതൽ 9 : 30 വരെ നടത്തപ്പെടും. അബുഹമൂറിലെ ഐ.ഡി.സി.സി കോംപ്ലക്സിൽ ഉള്ളതായ ബിൽഡിംഗ് #2 ലെ ഹാൾ# 1 വച്ച് നടത്തപ്പെടുന്ന യോഗത്തിൽ സിസ്റ്റർ ഗീത സുരേന്ദ്രൻ (യു.എസ്.എ) ദൈവവചനത്തിൽ നിന്നും സംസാരിക്കും.

സീനിയർ പാസ്റ്റർ പിഎം ജോർജ്, സഭ സെക്രട്ടറി ബ്രദർ എം ബേബി, മിഷൻ ബോർഡ് ഡയറക്ടർ ബ്രദർ ജോർജ് വർഗീസ്, മിഷൻ ബോർഡ് സെക്രട്ടറി ബ്രദർ ബ്ലെസ്സൺ വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കൺവെൻഷന്റെ ക്രമീകരണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like