യു.പി.എഫ് – യു.എ.ഇ യുടെ കൺവൻഷന് അബുദാബിയിൽ അനുഗ്രഹീത തുടക്കം

അബുദാബി: യു.പി.എഫ് – യു.എ.ഇ യുടെ ആഭിമുഖ്യത്തിൽ വിവിധ എമിരേറ്റുകളിൽ നടക്കുന്ന കൺവൻഷനുകൾക്ക് തലസ്ഥാന നഗരിയായ അബുദാബിയിൽ അനുഗ്രഹീത തുടക്കമായി. വിവിധ സഭകളിലുള്ള കർത്തൃദാസന്മാരും വിശ്വാസികളും പങ്കെടുത്തു. അബുദാബിയിലെ വിവിധ സഭകളിലെ സഹോദരിസഹോദരന്മാരുടെ നേതൃത്വത്തിലുള്ള ഗായകസംഗം ഗാനങ്ങൾ ആലപിച്ചു. ചർച്ച ഓഫ് ഗോഡ്, യു.എ.ഇ ഓവർസീർ റവ. ഡോ. കെ.ഓ.മാത്യു അദ്ധ്യക്ഷനായ യോഗത്തിൽ പാസ്റ്റർ ജേക്കബ് മാത്യൂ ദൈവ വചനത്തിൽ നിന്ന് ശുശ്രൂഷിച്ചു. 1 പത്രോസ് 4:1,2 അടിസ്ഥനമാക്കി കർത്താവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്ന ഈ കാലഘട്ടത്തിൽ നാം നമ്മുടെ മോഹങ്ങൾക്ക് അനുസരിച്ചല്ല, ദൈവത്തിന്റെ ഇഷ്ടത്തിനായി ജീവിക്കണമെന്ന മനസാന്തര സന്ദേശം പ്രസംഗിച്ചു. ഉപരിവിപ്ലവമായ ചില വാക്കുകളല്ല, നമ്മെ ചിന്തിപ്പിക്കുകയും തീരുമാനത്തിലേക്കും നയിക്കുന്ന ആഴമേറിയ തിരുവചനസത്യങ്ങളാണ് അബുദാബി കൺവൻഷനിൽ മുഴങ്ങി കേട്ടത്. യു.പി.എഫ് പ്രസിഡന്റ് സാം അടൂർ സ്വാഗതവും, സെക്രട്ടറി സന്തോഷ് ഈപ്പൻ യു.പി.എഫിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ദൈവ ജനത്തിന് നന്ദിയും അറിയിച്ചു. ഇന്ന് അലൈനിലും നാളെ മുതൽ ഷാർജയിലും വ്യാഴാഴ്ച റാസൽ കൈമയിലും കൺവൻഷനുകൾ ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like