വാട്ട്സാപ്പും ഉടൻ പരസ്യമുക്തമല്ലാതാകാൻ പദ്ധതിയിടുന്നു

Abin Alex

“We are going to put ads in ‘Status’. That is going to be primary monetization model for the company as well an opportunity for businesses to reach people on WhatsApp” says Chris Daniels, Vice president Whatsaap

ന്യൂ ഡൽഹി: ഫെയ്സ്ബുക്കിന് ശേഷം വാട്ട്സാപ്പും പരസ്യങ്ങൾ തങ്ങളുടെ ആപ്പിൽ കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അതിന്റെ ഭാഗമായി വാട്ട്സാപ്പ് സ്റ്റാറ്റസ് പരസ്യങ്ങൾ പരീക്ഷിക്കാനാണ് അവർ ആദ്യമായി ശ്രമിക്കുന്നത്.

അതിനെപ്പറ്റി വാചാലനായ ക്രിസ് ഡാനിയേൽസ്  പരസ്യങ്ങൾ എന്ന് മുതൽ ആരംഭിക്കും എന്നുള്ളതിനെപ്പറ്റി ഒരു വ്യക്തമായ ഡേറ്റ് പറഞ്ഞിട്ടില്ല.

വാട്ട്സാപ്പ് എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന 1.5 ബില്ല്യൻ ഉപഭോക്താക്കളാണ് ലോകത്ത് ഉള്ളത്. എന്നാൽ ഇന്ത്യയിൽ മാത്രം 250 മില്ല്യൻ ഉപഭോക്താക്കളാണ് വാട്ട്സാപ്പ് ഉപയോഗിക്കുന്നത്‌.

4 വർഷത്തിനു മുമ്പ് 19 ബില്യൻ ഡോളറിനു വാങ്ങിയ വാട്ട്സാപ്പിന് 1.5 ഉപഭോക്താളുള്ളപ്പോൾ 2.3 ബില്യൻ ഉപഭോക്താക്കളുമായി ഫെയ്സ്ബുക്ക് പരസ്യമേഖലയിൽ വൻ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാലും ഇതുവരെ വാട്ട്സാപ്പ് ആ ഉദ്യമത്തിന് മുതിർന്നില്ല എന്നത് അഭിനന്ദനീയമാണ്.

ഈമാസം ആരംഭത്തിൽ തന്നെ പ്രമുഖ മാധ്യമങ്ങളിൽ വാട്ട്സാപ്പ് പ്രവർത്തനത്തിൽ ഉപഭോക്താക്കൾക്ക് പരസ്യം നൽകുന്നതിന് പറ്റിയുള്ള ഒരു വാർത്ത പ്രചരിച്ചിരുന്നു. അതിനൊരുത്തരവുമായാണ് ക്രിസ് ഡാനിയേൽസ് രംഗത്തെത്തിയിരിക്കുന്നത്.

വാട്ട്സാപ്പ് സ്റ്റാറ്റസിന്റെ പ്രത്യേകത എന്നാൽ 24 മണിക്കൂറോളം ചിത്രങ്ങൾ, വീഡിയോകൾ, കുറിപ്പുകൾ കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ളവർക്ക് കാണാം എന്നുള്ളതാണ്. ഇതിന്റെ സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് വാട്ട്സാപ്പ് അധികൃതർ.

ഫേസ്ബുക്കിൽ കാണുന്നതുപോലെ തന്നെ വാട്ട്സാപ്പിലും ഉപയോഗിക്കുന്ന വ്യക്തിയുടെ അഭിരുചിക്കനുസരിച്ചുള്ള പരസ്യങ്ങളാണ് അവരുടെ വാട്ട്സാപ്പിൽ സ്റ്റാറ്റസ് ആയി പരസ്യങ്ങളിലൂടെ കാണുവാൻ സാധിക്കുന്നത്.

ഫെയ്സ്ബുക്ക് സി.ഇ.ഓ മാർക്ക് സുക്കൻബർഗ് പരിധിക്കപ്പുറത്ത് പരസ്യങ്ങൾ ഫെയ്സ്ബുക്കിലൂടെ അധികലാഭ ധനസമ്പാധനത്തിനായി തിരിഞ്ഞതും വാട്ട്സാപ്പും അതിനായി പദ്ധതിയിട്ടതുമായിരുന്നു മറ്റൊരു ഫെയ്സ്ബുക്ക് സഹസ്ഥാപകനായ ബ്രയാൻ ആക്ടനെ ഫെയ്സ്ബുക്ക് ഉപേക്ഷിച്ച് വാട്ട്സാപ്പ് നേതൃത്വത്തിലേക്ക് നയിച്ചത്.

“Targeted advertisement makes me unhappy, ” Acton said.

ആക്ടന്റെ ഈ വാക്കുകൾ അന്വർത്ഥമാകട്ടെ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.