കേരളാ സുവിശേഷ യാത്ര “നല്ല വാർത്തയും പാട്ടുകളും” നാളെ അക്ഷരനഗരിയിൽ

കോട്ടയം: ഒക്ടോബർ 21 ന് തിരുവല്ലയിൽ ഫ്ലാഗ് ഓഫ് ചെയ്ത സംസ്ഥാന പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേരളാ സുവിശേഷ യാത്ര അനുഗ്രഹമായി പുരോഗമിക്കുന്നു. കാസർഗോഡ് ചേർക്കുളത്തു നിന്നും ആരംഭിച്ച സുവിശേഷ യാത്ര ഐ.പി.സി കാസർഗോഡ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു ആണ് പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തത്.

സംസ്ഥാന പി.വൈ.പി.എ ഭാരവാഹികളായ ഇവാ. അജു അലക്സ്, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ഇവാ ഷിബിൻ ജി ശാമുവേൽ, പാസ്റ്റർ ഷിബു എൽദോസ്, ഇവാ ഫെയ്ത് ബ്ലെസ്സൺ (പി.വൈ.പി.എ ഇവാഞ്ചലിസം ബോർഡ് ചെയർമാൻ) എന്നിവർ നേതൃത്വം നൽകുന്ന യാത്ര കാസർഗോഡ്, വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ എറണാകുളം ജില്ലകളിലെ പര്യടനത്തിനു ശേഷം നാളെ (ശനിയാഴ്ച) കോട്ടയം ജില്ലകളിൽ പര്യടനം നടത്തും. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സംഘം നാളെ പരസ്യ യോഗങ്ങൾ നടത്തും. രാവിലെ 10 മണിക്ക് കഞ്ഞിക്കുഴിയിലും, 12 മണിക്ക് മണർകാട് കവലയിലും, 3 മണിക്ക് പുതുപ്പള്ളി കവലയിലും 6 മണിക്ക് വൈക്കത്തും പരസ്യയോഗങ്ങൾ നടത്തും. യാത്രയിലുടനീളം പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് കേരള യാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സുവിശേഷ യാത്ര ഒക്ടോബർ 31ന് തലസ്ഥാന നഗരിയിൽ അവസാനിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like