ചാവുകടലില്‍ വെള്ളപ്പൊക്കം; 18 മരണം
ജോർദാൻ: ബൈബിളിലെ പ്രസിദ്ധമായ ചാവുകടലില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ വിദ്യാര്‍ത്ഥികളുള്‍പ്പടെ 18 പേര് മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഭൂരിഭാഗവും 14 വയസ്സിനു താഴെയുള്ള കുട്ടികളാണ്. ചാവുകടലിലേക്ക് വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് വന്ന സ്കൂള്‍ ബസ് അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോകുകയായിരുന്നു. 37 കുട്ടികളും ഏഴ് അദ്ധ്യാപകരുമാണ് സ്‌കൂൾ ബസിലുണ്ടായിരുന്നത്.
മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. ജോര്‍ദാന്റെ അപേക്ഷപ്രകാരം രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്ററുകള്‍ അയച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു.


- Advertisement -


Comments are closed.