5-ാമത് ശൂരനാട് സെന്റർ കൺവൻഷൻ ഇന്നു മുതൽ

 

കൈതക്കോട്: ശാരോൻ ഫെലോഷിപ്പ് ചർച്ച്, ശൂരനാട് സെന്റർ 5-ാമത് കൺവൻഷൻ ഇന്ന് വൈകിട്ട് 4 മണിക്ക് കൈതക്കോട് ജംഗ്കഷനിൽ നടക്കുന്ന പരസ്യയോഗത്തോടെ ആരംഭിക്കുന്നു.

പാസ്റ്റർ. സാം .റ്റി. മുഖത്തലയും പാസ്റ്റർ
ജി. പി. തരകനും പരസ്യയോഗത്തിൽ ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നതാണ്.

post watermark60x60

കൈതക്കോട് ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗ്രൗണ്ടിൽ വെച്ച് ഒക്ടോബർ 24-27 വരെ
വൈകുന്നേരം 6 മണി മുതൽ 9.30 വരെ കൺവൻഷനും 28 ഞായറാഴ്ച രാവിലെ 9 മുതൽ 1 മണി വരെ സംയുക്ത ആരാധനയോടു കൂടി പര്യവസാനിക്കുന്നു.

പാസ്റ്റർ. റ്റി. ഐ. എബ്രഹാം (സെന്റർ പാസ്റ്റർ, ശുരനാട് ) ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സാം. റ്റി. മുഖത്തല, സാബു പോൾ, എബി എബ്രഹാം, പോൾ ഗോപാലകൃഷ്ണൻ, സണ്ണി കുര്യൻ (വാളകം), റവ. ഡോ. റ്റി.ജി. കോശി (മണക്കാല) എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു.

ശൂരനാട് ശാരോൻ ക്വയർ ആരാധന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

അനുഗ്രഹീതമായ കൺവൻഷനുള്ള ഒരുക്കങ്ങൾ തയ്യാറായി എന്ന് ശൂരനാട് ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് ക്രൈസ്തവ എഴുത്തുപുര ലേഖകനെ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like