രാജ്യത്തെ ഏറ്റവും പ്രചാരമുള്ള “പോലീസ് ഫേസ്ബുക്ക് പേജ്” എന്ന നേട്ടം കേരള പോലീസിന്

കൊച്ചി: രാജ്യത്തെ ഏറ്റവും പ്രചാരമുള്ള “പോലീസ് ഫേസ്ബുക്ക് പേജ്” എന്ന നേട്ടം കൈവരിച്ച കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്…

ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിൻ്റെ പേജിനെ(NYPD) പിന്തള്ളി കേരള പോലീസ് പേജ് ലോകത്തിലെ തന്നെ പോലീസ് ഫേസ്ബുക്ക് പേജുകളിലൊന്നായി മുന്നേറുകയാണ്…

പ്രളയത്തിൻ്റെയും പ്രതിസന്ധികളുടെയും വിഷമഘട്ടത്തിലും ഞങ്ങൾക്കൊപ്പം നിന്നവരെ ഈ ഘട്ടത്തിൽ നന്ദിയോടെ സ്മരിക്കുന്നു. അഭിമാനകരമായ ഈ നേട്ടം കൈവരിക്കാൻ കേരള പോലീസിൻ്റെ നവമാധ്യമ ഇടപെടലുകൾക്ക് സഹായകരമായ ഏവരുടെയും പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like