ഐ പി സി ഗ്രീൻ പാർക്ക്‌ സിൽവർ ജൂബിലി കൺവെൻഷന് അനുഗ്രഹീത തുടക്കം

ന്യൂഡൽഹി :-  ഐ പി സി ഗ്രീൻ പാർക്ക്‌ സഭയുടെ സിൽവർ ജൂബിലി കൺവെൻഷന് ഇന്ന് (19/10/18) വൈകുന്നേരം 6.00 മണിക്ക് പ്രാർത്ഥനയോടെ അനുഗ്രഹീത തുടക്കം കുറിച്ചു. സഭാ ശുശ്രൂഷകൻ പാസ്റ്റർ സാം ജോർജ് പ്രാർത്ഥിച്ചു ആരംഭിച്ച യോഗത്തിൽ രെഹബോത്ത്‌ വോയിസ്‌ ആരാധനക്ക് നേതൃത്വം നൽകി. പാസ്റ്റർ സാമുവേൽ എം തോമസ് ( ഐ പി സി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ്‌ ) കൺവെൻഷൻ പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തു. തുടർന്ന് പാസ്റ്റർ കെ ജോയ്, പാസ്റ്റർ ഫിലിപ്പ് പി തോമസ് എന്നിവർ വചന ശുശ്രൂഷ നടത്തി. നാളെയും ഞായറാഴ്ചയും വൈകുന്നേരം 5.30 മുതൽ യോഗങ്ങൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ സാം ജോർജ് – 9650082916

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.