ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന് അനുഗ്രഹീത തുടക്കം

ബെംഗളൂരു: ചര്‍ച്ച് ഓഫ് ഗോഡ് ഫുള്‍ ഗോസ്പല്‍ കര്‍ണാടക സ്റ്റേറ്റിന്‍റെ ജനറല്‍ കണ്‍വന്‍ഷന്‍ ഹെന്നൂറിന് സമീപം ലിംഗരാജപുരത്തുള്ള ഇന്ത്യാ ക്യാമ്പസ് ക്രൂസൈഡ് ഓഡിറ്റോറിയത്തില്‍ ഇന്ന് ആരംഭിച്ചു.
കര്‍ണ്ണാടക സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി ഉദ്ഘാടനം ചെയ്ത മീറ്റിംഗില്‍ പാസ്റ്റര്‍ റെജി ശാസ്താംകോട്ട ദൈവവചനം ശുശ്രൂഷിച്ചു.


പാസ്റ്റര്‍ സി.സി. തോമസ്, പാസ്റ്റര്‍ ഇ.ജെ.ജോണ്‍സന്‍, പാസ്റ്റര്‍ പി.ആര്‍.ബേബി, പാസ്റ്റര്‍ ജെന്‍സന്‍ ജോയ്, പാസ്റ്റര്‍ ഷൈജു ഞാറയ്ക്കല്‍ എന്നിവര്‍ വരുന്ന ദിവസങ്ങളില്‍ പ്രസംഗിക്കും.
കര്‍ണ്ണാടക സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ എം.കുഞ്ഞപ്പി, പാസ്റ്റര്‍ തോമസ് പോള്‍ എന്നിവര്‍ ജനറല്‍ കണ്‍വീനേഴ്സായിട്ടും പബ്ലിസിറ്റി കണ്‍വീനര്‍ ആയി പാസ്റ്റര്‍ ജയ്മോന്‍ കെ. ബാബുവും ഉള്‍പ്പെട്ട വിപുലമായ കമ്മറ്റി കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നു. കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കുന്നു.
കണ്‍വന്‍ഷനില്‍ കര്‍ണാടകയിലുള്ള ദൈവസഭാ അംഗങ്ങളും മറ്റു സഭാ വിശ്വാസികളും പങ്കെടുക്കും. 21 ഞായാറാഴ്ച നടക്കുന്ന സംയുക്ത സഭായോഗ ത്തോടെ കണ്‍വന്‍ഷന്‍ സമാപിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like