ക്രൈസ്തവ എഴുത്തുപുരയുടെ “Donate Blood – Save Lives”ന് മികച്ച പ്രതികരണം

അബുദാബി: സെൻറ് ആൻഡ്രൂസ് ചർച്ചിന്റെ അൻപതാം വാർഷികത്തോട്‌ അനുബന്ധിച്ച് ഇയർ ഓഫ് സായിദിന്റെ ഭാഗമായി അബുദാബി ഹെൽത്ത് അതോറിറ്റിയുമായ് (SEHA) സഹകരിച്ച്‌ ക്രൈസ്തവ എഴുത്തുപുര, യു.എ.ഈ. ചാപ്റ്റർ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഇന്ന് രാവിലെ 9 മണിക്ക്‌ പാസ്റ്റർ കെ.വി. വർഗ്ഗീസ് കരോട്ട് പ്രാർത്ഥിച്ച് ആരംഭിച്ചു.

ഐ.പി.സി. ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ്, പാസ്റ്റർ സാമുവേൽ എം. തോമസും, ക്രൈസ്തവ എഴുത്തുപുര ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വൈകിട്ട് 3 മണി വരെ സെൻറ് ആൻഡ്രൂസ് ചർച്ചിന്റെ പരിസരത്ത് വെച്ച് “Donate Blood – Save Lives” എന്ന പേരിൽ ആണ് രക്ത ദാന ക്യാമ്പ് ക്രമീകരിച്ചിത്. വിവിധ രാജ്യകാരും, ഭാഷകാരും, മത വിഭാഗങ്ങളിലും ഉള്ള പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത് എന്ന് ചാപ്‌റ്റർ ഭാരവാഹികൾ പ്രതികരിച്ചു.

പങ്കെടുത്തവർക്കെല്ലാം ക്രൈസ്തവ എഴുത്തുപുരയുടെ ഒരു സ്നേഹോപഹാരം നൽകുകയും ചെയ്തു.

ഒരോ രണ്ടു സെക്കന്റിലും ഒരാൾക്ക് ജീവൻ നിലനിർത്തുന്നതിന്, രക്തം അത്യാവശ്യമായി വരുന്നു എന്നത്‌ ഈ ഉദ്യമത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. തുടർന്നും, ആനുകാലിക പ്രസ്ക്തവും ക്രിസ്തീയ നിലവാരം നിലനിർത്തുന്നതുമായ പ്രവർത്തനങ്ങളുമായി യു.എ.ഇ. ചാപ്റ്റർ, മുന്നോട്ട്‌ പോകുമെന്ന് ഉപാധ്യക്ഷൻ പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ അറിയിച്ചു. ക്രൈസ്തവ എഴുത്തുപുര ചാപ്‌റ്റർ സെക്രെട്ടറി എബി മേമനയുടെയും ഷിബു വർഗ്ഗീസിന്റെയും നേതൃത്വത്തിൽ അബുദാബി യൂണിറ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 വ്യത്യസ്തമായ പ്രവർത്തനരീതികളുമായി, മലയാള ക്രൈസ്തവ മാധ്യമ രംഗത്ത്‌, ക്രൈസ്തവ എഴുത്തുപുര ജൈത്രയാത്ര തുടരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.