ചർച്ച് ഓഫ് ഗോഡ് യു.എ.ഇ വാർഷിക കൺവൻഷൻ; ക്രൈസ്തവ എഴുത്തുപുര ഔദ്യോഗിക മാധ്യമം

ഷാർജ: ചർച്ച് ഓഫ് ഗോഡ്  യു.എ.ഇയുടെ 2018 ലെ വാർഷിക കൺവൻഷൻ ഒക്ടോബർ 30 മുതൽ നവംബർ 2 വരെ തീയതികളിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലായി നടത്തപ്പെടുന്നു. അനുഗ്രഹീത പ്രാസംഗികരായ പാസ്റ്റർ പി.സി. ചെറിയാൻ – റാന്നി, പാസ്റ്റർ പ്രിൻസ്  തോമസ് – റാന്നി എന്നിവർ ഈ യോഗങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും.

യു.എ.ഇയിലുള്ള എല്ലാ ചർച്ച് ഓഫ് ഗോഡ് സഭകളും ചേർന്ന് നടത്തപ്പെടുന്ന കൺവൻഷൻ യുഎഇ നാഷണൽ ഓവർസിയർ റവ. ഡോ. കെ.ഓ. മാത്യു  ഉദ്ഘാടനം ചെയ്യും.

കൺവൻഷൻ നടക്കുന്ന തീയതിയും സ്ഥലങ്ങളും:

post watermark60x60

ഷാർജ (ഒക്ടോ.  30,31) ഷാർജ വർഷിപ് സെന്റർ,

അബുദാബി  (നവം – 1) സെന്റ് ആൻഡ്‌റൂസ് ചർച്ച്,

അലൈൻ  (നവം – 2)  അലൈൻ ഒയാസിസ്‌ ചർച്ച്.

ഈ വാർഷിക കൺവൻഷൻറെ ഔദ്യോഗിക മാധ്യമമായി ക്രൈസ്തവ എഴുത്തുപുര പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like