ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൗത്ത് മലബാർ മേഖല ഉദ്ഘാടനം ചെയ്തു

തൃശൂർ: സഭയുടെ ആകമാനമായ പുരോഗതിയെ ലക്ഷ്യമാക്കി ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിനെ 5 മേഖലകളായി തിരിക്കുകയും ഔദ്യോഗിക ചുമതലക്കാരെ തെരഞ്ഞെടുക്കുകയും ചെയ്തു. നോർത്ത് മലബാർ, സൗത്ത് മലബാർ, ഹൈറേഞ്ച്, തീരദേശം, തിരുവനന്തപുരം എന്നീ മേഖലകളായാണ് തിരിച്ചിരിക്കുന്നത്.

ഒക്ടോബർ 4 ന് തൃശൂർ ദൈവസഭാ ഹാളിൽ ക്രഡൻഷ്യൽ ബോർഡ് ഡയറക്ടർ പാസ്റ്റർ ക്രിസ്റ്റഫർ റ്റി. രാജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസിയർ റവ.സി.സി തോമസ് സൗത്ത് മലബാർ മേഖലയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ഔദ്യോഗിക ചുമതലക്കാരെ പ്രാർത്ഥിച്ച് നിയോഗിക്കുകയും ചെയ്തു.

post watermark60x60

മേഖലാ ഡയറക്ടർ പാസ്റ്റർ ജോൺ ജോസഫ് സ്വാഗതം ആശംസിച്ചു. സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ തോമസ് കുട്ടി ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.പാസ്റ്റേഴ്സ് ഷിജു മത്തായി, ജോൺസൻ ജോർജ് , സാംകുട്ടി മാത്യു, വൈ.ജോസ്, എബി റ്റി. ജോയി ഡോ. ഷിബു കെ. മാത്യു, ബെൻസ് ഏബ്രഹാം മേഖലാ സെക്രട്ടറി മാത്യു, കെ വി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
മേഖലാ കോർഡിനേറ്റർ പാസ്റ്റർ ജോസ് ബേബി നന്ദി അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like