മഴ കനത്തു; 12 ഡാമുകള്‍ തുറന്നു; ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു; ആശങ്കയോടെ കേരളം

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ഉടലെടുക്കുമെന്ന സൂചന ലഭിച്ചതോടെ അടിയന്തര സാഹചര്യം നേരിടാനൊരുങ്ങി കേരളം. ഞായറാഴ്ച പേമാരിയും ചുഴലിക്കാറ്റും ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയുമാണ്. മറ്റ് ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളുമുണ്ട്. ഇതുവരെ സംസ്ഥാനമാകെ മലമ്പുഴ ഡാമിനൊപ്പം 12 ഡാമുകള്‍ തുറന്നുകഴിഞ്ഞു. തിരുവന്തപുരത്തെ നെയ്യാര്‍, അരുവിക്കര, പേപ്പറ ഇടുക്കിയിലെ മാട്ടുപെട്ടി, പൊന്‍മുടി തൃശൂരിലെ പെരിങ്ങല്‍ക്കുത്ത്, ചിമ്മിനി, പീച്ചി, ഷോളയാര്‍ പാലക്കാട്ടെ മംഗലം, പോത്തുണ്ടി ഡാമുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കി ഡാം തുറക്കണോയെന്ന കാര്യത്തില്‍ ഇന്ന് യോഗം ചേരുന്നുണ്ട്.

മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു.അണക്കെട്ടിലെ അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ച 130 അടിയായി ഉയര്‍ന്നിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് വീണ്ടും വര്‍ധിക്കും. അതിനിടെ മലപ്പുറം ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. 50,000 ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടും. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ കെഎസ്‌ഇബി തുടങ്ങി. ഇന്ന് രാവിലെ പത്ത് മണിക്ക് കളക്‌ട്രേറ്റില്‍ ചേരുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. കുറഞ്ഞ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്.

ചെറുതോണിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും. മഴശക്തമാകുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. നിലവിലെ ജലനിരപ്പ് 2387.76 ആണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.