ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ 50 ദിനങ്ങൾ പിന്നിട്ട് എക്സൽ മിനിസ്ട്രീസ്

പത്തനംത്തിട്ട: കുഞ്ഞുങ്ങളുടേയും യുവജനങ്ങളുടേയും ഇടയിലെ പ്രമുഖ പ്രവർത്തനമായ എക്സൽ മിനിസ്ട്രീസിന്റെ യും സിഎൻഐയുടേയും നേതൃത്വത്തിൽ നടത്തിവരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ 50 ദിനങ്ങൾ പിന്നിട്ടു. കഴിഞ്ഞ പ്രളയത്തിൽ ദുരിതപൂർണ്ണമായ കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ 6 തലങ്ങളിലായി ദുരുതാശ്വാസ പ്രവർത്തനങ്ങൾ നടന്നു. ഒന്നാം ഘട്ടത്തിൽ ഭവനങ്ങളിൽ വെള്ളം കയറി നശിച്ച് ക്യാമ്പുകളിൽ താമസിച്ചിരുന്നവർക്ക് ആഹാരം എത്തിച്ചു കൊടുത്തു. രണ്ടാം ഘട്ടത്തിൽ ആഹാരസാധനങ്ങൾ വിതരണം ചെയ്തു. മൂന്നാം ഘട്ടത്തിൽ വസ്ത്രം നഷ്ട്ടപ്പെട്ടവർക്ക് പുതിയ വസ്ത്രങ്ങൾ വിതരണം ചെയ്തു. നാലാം ഘട്ടത്തിൽ വെള്ളം കയറിയ വീടുകൾ വൃത്തിയാക്കി നൽകി. അഞ്ചാം ഘട്ടത്തിൽ വീടിനാവശ്യമായ കസേരയും മേശയും വിതരണം ചെയ്തു, ആറാം ഘട്ടത്തിൽ ഇപ്പോൾ ഭവനങ്ങൾ നഷ്ടപ്പെട്ടവർക്കും കേടുപാടുകൾ സംഭവിച്ചവർക്കും ഭവനം പണിയാനുള്ള സാമ്പത്തിക സഹായങ്ങളും ചെയ്തു വരുന്നു. ന്യൂ ഹോപ്പ് ടി.വി, ബാംഗ്ലൂർ, ചർച്ച് ഓഫ് ഗോഡ് വിക്‌റോളി, ലുധിയാന സിറ്റി റിവൈവൽ ചർച്ച്, കാൽവരി അസംബ്ലി ചർച്ച് അറ്റ്ലൻറ്റ, മാറാനാഥ ചർച്ച് എന്നീ സംഘടനകളും പങ്കാളികളായി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.