ന്യൂ​ന​മ​ര്‍​ദ്ദം, വലിയ ചുഴലിക്കാറ്റിന് സാധ്യത; മു​ഖ്യ​മ​ന്ത്രി അടിയന്തിര യോ​ഗം വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​ശ​ങ്ക​ക​ള്‍ ഉ​യ​ര്‍​ത്തി സം​സ്ഥാ​ന​ത്ത് വീ​ണ്ടും ന്യൂ​ന​മ​ര്‍​ദ്ദം. അറബി കടലില്‍ രൂപം പ്രാപിച്ച ന്യൂ​ന​മ​ര്‍​ദ്ദത്തെ തുടര്‍ന്നു വ്യാ​ഴാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​തേ​തു​ട​ര്‍​ന്നു മു​ഖ്യ​മ​ന്ത്രി ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ യോ​ഗം വി​ളി​ച്ചു.

ന്യൂ​ന​മ​ര്‍​ദ്ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ല്‍​കി. ന്യൂ​ന​മ​ര്‍​ദ്ദ​ത്തെ തു​ട​ര്‍​ന്ന് ക​ട​ല്‍ അ​തീ​വ പ്ര​ക്ഷു​ബ്ദ​മാ​കു​വാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​റ​ബി ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.