ചര്‍ച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇന്‍ ഇന്‍ഡ്യാ തെക്കൻ മേഖല പ്രവര്‍ത്തനോദ്ഘാടനം

തിരുവനന്തപുരം: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ, കേരള സ്‌റ്റേറ്റ് തെക്കൻ മേഖല ഉദ്ഘാടന സമ്മേളനം ഒക്ടോബര്‍ മാസം 10-ാം തീയതി ബുധനാഴ്ച വൈകിട്ട് 3 മുതൽ 5 വരെ വലിയതുറ സഭയിൽ വച്ച് നടക്കും. കേരളാ സ്‌റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസ് സാർ ഉദ്ഘാടനം നിര്‍വ്വഹിച്ച് സോണല്‍ ഭാരവാഹികളെ നിയമിക്കും. ഈ യോഗത്തിന് മേഖല ഡയറക്ടര്‍ പാസ്റ്റര്‍. ജോസ് ബേബി നേതൃത്വം നല്‍കും. ഈ മേഖലയിൽ ഉൾപ്പെട്ട എല്ലാ ഡിസ്ട്രിക്ടുകളിലെ ഡിസ്ട്രിക്ട് ശുശ്രൂഷകന്മാരും, സഭാ ശുശ്രൂഷകന്മാരും, ഡിസ്ട്രിക്ട് സെക്രട്ടറിമാരും, പ്രാദേശിക സഭ സെക്രട്ടറിമാരും പുത്രിക സംഘടനകളായ വൈ.പി. ഇ, സണ്ടേസ്കൂൾ, എൽ. എം എന്നിവയുടെ ഡിസ്ട്രിക്ട് സെക്രട്ടറിമാരും സംബന്ധിക്കേണ്ടതാണ് എന്ന് മേഖലഡയറക്ടർ പാസ്റ്റർ ജോസ് ബേബി അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.