ബേബി സിയോണയുടെ നിലയിൽ നേരിയ പുരോഗതി

ഡൽഹി: ഡൽഹിയിൽ ശ്വാസകോശ സംബന്ധമായ അണുബാധയാൽ വെന്റിലേറ്ററിൽ ആയിരിക്കുന്ന ബേബി സിയോണയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതായി ഡോക്ടർമാർ അറിയിച്ചു. സ്വയം ശ്വാസോച്ഛാശത്തിനു അല്പം ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ചില ദിവസങ്ങൾ കൂടി വെന്റിലേറ്റർ സൗകര്യം പ്രയോജനപെടുത്താനും തീരുമാനിച്ചിരിക്കുന്നു. ദൈവജനത്തിന്റെ പ്രാർത്ഥനയിൽ തുടർന്നും ഓർക്കുക. പൈതലിന്റെ സമ്പൂർണ്ണ സൗഖ്യത്തിനു വേണ്ടി ആഗോള തലത്തിൽ ഉള്ള പ്രാർത്ഥനയിൽ ക്രൈസ്തവ എഴുത്തുപുര കുടുംബവും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

post watermark60x60

അസംബ്ലിസ് ഓഫ് ഗോഡ് തട്ട സഭാ ശുശ്രൂഷകൻ പാസ്റ്റർ വര്ഗീസിന്റെ കൊച്ചുമകളും ഡൽഹിയിൽ സഭാ ശുശ്രൂഷയിലുള്ള ജോജി വർഗ്ഗീസിന്റെ മകളുമാണ്‌ സിയോണ.

-ADVERTISEMENT-

You might also like