സുപ്രധാന വിധി : ആധാർ ഇനി മുതൽ മൊബൈൽ നമ്പരുമായോ ബാങ്ക് അക്കൌണ്ടുമായോ ബന്ധിപ്പിക്കേണ്ടതില്ലന്ന് സുപ്രിം കോടതി

ന്യൂഡൽഹി: ആധാർ ഇനി മുതൽ മൊബൈൽ നമ്പരുമായോ ബാങ്ക് അക്കൌണ്ടുമായോ ബന്ധിപ്പിക്കേണ്ടതില്ല. ഈ സുപ്രധാന നിർദേശത്തോടെ ആധാറിന് കോടതി നിയമസാധുത നൽകി. ആധാർ നിയമത്തിലെ രണ്ട് വ്യവസ്ഥകൾ കോടതി റദ്ദാക്കി. ആധാർ നിയമത്തിലെ സെക്ഷൻ 57 ആണ് കോടതി റദ്ദാക്കിയത്. പൌരൻമാർക്ക് ഏകീകൃത തിരിച്ചറിയൽ രേഖ നല്ലതാണെന്ന് കോടതി വ്യക്തമാക്കി. അഞ്ചംഗ ഭരണഘടനാബെഞ്ചിലെ ഭൂരിപക്ഷ വിധി ആധാറിന് അനുകൂലമായിരുന്നു. ആധാറിന് അനുകൂല വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് സിക്രിയാണ് വിധി പ്രസ്താവം തുടങ്ങിയത്. വിവരം ചോരാതിരിക്കാൻ നിയമനിർമാണം വേണമെന്നും കോടതി നിർദേശിച്ചു. മറ്റ് തിരിച്ചറിയൽ രേഖകളെ അപേക്ഷിച്ച് ആധാർ മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ആധാർ ഉപകാരപ്പെടുമെന്ന് കോടതി വ്യക്തമാക്കി. ആധാര്‍ സ്വകാര്യതയുടെ ലംഘനമാണെന്നാണ്‌ ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രധാന വാദം.

-ADVERTISEMENT-

-ADVERTISEMENT-

You might also like