12 വയസുവരെയെങ്കിലും ബേബി കാര്‍ സീറ്റ് ഉപയോഗിക്കണം; ബാലഭാസ്‌കറിനും കുടുംബത്തിനും സംഭവിച്ച വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡോ. ഷിനു ശ്യാമളന്‍ എഴുതുന്നു

കുട്ടികളുടെ സുരക്ഷിതമായ യാത്ര നമ്മുടെ കൂടെ ഉത്തരവാദിത്വമാണ്. അല്‍പ്പം വൈകിയെങ്കിലും ഞങ്ങളും വാങ്ങി. വാഹനാപകടങ്ങളില്‍ കുട്ടികള്‍ക്ക് ഗുരുതരമായ പരിക്കുകള്‍ പറ്റാം. പല വിലയിലും പല വലിപ്പത്തിലും ഇവ ലഭ്യമാണ്. 3000 രൂപ മുതല്‍ ലഭ്യമാണ്.

കുട്ടികള്‍ക്ക് 4 അടി 9 ഇഞ്ച് ഉയരം(145 സെ.മി.) ആകുന്നതു വരെയെങ്കിലും ബേബി കാര്‍ സീറ്റ് ഉപയോഗിക്കണം(8 വയസ്സിനും 12 വയസ്സിനും ഇടയില്‍). അതിന് ശേഷം മാത്രം അവരെ കാര്‍ സീറ്റില്‍ ഇരുത്തുക. കാര്‍ സീറ്റ് പുറകിലത്തെ സീറ്റില്‍ ഉറപ്പിക്കുന്നതാണ് നല്ലതും കൂടുതല്‍ സുരക്ഷിതത്വവും.

കാറിന്റെ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചാണ് ബേബി കാര്‍ സീറ്റ് സീറ്റില്‍ ഉറപ്പിക്കുന്നത്. കുട്ടികള്‍ക്ക് സുഖമമായി യാത്രയില്‍ അതില്‍ ഇരുന്നു ഉറങ്ങാവുന്നതാണ്. ഉറങ്ങുമ്ബോള്‍ തല നേരെ ഇരിക്കുവാന്‍ ഇവ സഹായിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ബേബി കാര്‍ സീറ്റ് നിര്‍ബന്ധം ആണെന്ന് കേട്ടിട്ടുണ്ട്. അത് വളരെ നല്ല കാര്യമാണ്. ഇവിടെ ബേബി കാര്‍ സീറ്റ് ഉപയോഗിച്ച്‌ കുഞ്ഞു കുട്ടികളെ ഇരുത്തുന്നത് കണ്ടാല്‍ ഭാഗ്യം.

post watermark60x60

നവജാതശിശുക്കള്‍ മുതല്‍ 36 കിലോ വരെ (അല്ലെങ്കില്‍ 4 അടി 9 ഇഞ്ച് ഉയരം(145 രാ) കുട്ടികള്‍ക്കാകുന്നത് വരെ ഇവ കാര്‍ യാത്രയില്‍ ഉപയോഗിക്കേണ്ടതാണ്. കാര്‍ അപകടത്തില്‍ പെടുമ്ബോള്‍ കുട്ടികള്‍ ആ കാറില്‍ ഉണ്ടെങ്കില്‍ (ബേബി കാര്‍ സീറ്റ് ഇല്ലെങ്കില്‍) അവര്‍ക്കാണ് ഏറ്റവും ഗുരുതരമായി പരിക്കേല്‍ക്കുവാന്‍ സാധ്യത.

എല്ലാവരും ബേബി കാര്‍ സീറ്റ് വാങ്ങുക. ഇത് എന്റെ മകളാണ്. അവള്‍ക്കും ഒരു കാര്‍ സീറ്റ് വാങ്ങി. കാര്‍ സീറ്റില്‍ മുറുകി ഇരിക്കുന്നുണ്ട്. റോഡില്‍ കുഴിയിലും മറ്റും വണ്ടി വീഴുമ്ബോള്‍ ഇളകാതെ അവള്‍ സുരക്ഷിതമായി ഇരിക്കുന്നുണ്ട്. ഭയമില്ലാതെ അവള്‍ അതില്‍ ഇരിക്കുന്നുണ്ട്. ദൂര യാത്രകളില്‍ അത്യന്താപേക്ഷിതമാണ് ഇവ. എല്ലാവരും വാങ്ങുക. നമ്മുടെ കുട്ടികള്‍ സുരക്ഷിതരായി ഇരിക്കട്ടെ.

ഡോ.ഷിനു ശ്യാമളന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്

Courtesy: MM NEWS

-ADVERTISEMENT-

-ADVERTISEMENT-

You might also like