ചിലരുടെ തെറ്റുകളുടെ പേരില്‍ ക്രൈസ്തവ സമൂഹത്തെ അവഹേളിക്കാനുള്ള ശ്രമത്തെ ചെറുക്കണമെന്ന് രമേശ്‌ ചെന്നിത്തല

തൃശൂര്‍: പൗരോഹിത്യത്തെ അവഹേളിക്കാന്‍ ശ്രമിച്ചാല്‍ യു.ഡി.എഫ് അതിനെതിരെ രംഗത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിഷപ് ഫ്രാേങ്കാ ചെയ്ത തെറ്റ് തെറ്റ് തന്നെയാണ്. അതിന്‍െറ പേരില്‍ കേരളത്തിലും ഇന്ത്യയിലും 1000 വര്‍ഷങ്ങളിലെ പാരമ്പര്യമുള്ള ക്രൈസ്തവസഭയെ അവഹേളിക്കുന്നത് യു.ഡി.എഫ് അംഗീകരിക്കില്ല.

എല്ലാ വിഭാഗത്തിലും കാണും ഒരു ന്യൂനപക്ഷം തെറ്റുകാര്‍, അതുകൊണ്ട് ഒരു സഭയെയോ സമൂഹത്തെയോ പൊതു ജനങ്ങളുടെ മുന്നില്‍ അപഹസ്യരക്കുന്നത് ജനാതിപത്യ സമൂഹത്തിന് ഉചിതമല്ല. ക്രൈസ്തവ മിഷനറിമാര്‍ ഭാരതത്തിന്‌ നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനവാത്തതാണ്. ഒന്നോ രണ്ടോ ഒറ്റപെട്ട സംഭവങ്ങളുടെ വെളിച്ചത്തില്‍ അതൊന്നും കണ്ടില്ലെന്നു നടിക്കുവാനും, ക്രൈസ്തവ സമൂഹത്തെ അപമാനിക്കാനും യു.ഡി.എഫ് കൂട്ട് നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലം യു.ഡി.എഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

-ADVERTISEMENT-

-ADVERTISEMENT-

You might also like