മുംബൈ വി.റ്റി. ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം

മുംബൈ: C.S.Tയിലുളള ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ വി.റ്റി. സഭയുടെ നേതൃത്വത്തിൽ ഈ മാസം 28 മുതൽ 30 വരെ സുവിശേഷ മഹായോഗങ്ങൾ C.S.T റെയിൽവേ സ്റ്റേഷന് സമീപം ചർച്ച് ഓഫ് സെന്റ് കൊളംബ ഹാളിൽ വെച്ച് നടക്കും. പ്രസിദ്ധ സുവിശേഷ പ്രസംഗകൻ പാസ്റ്റർ റെജി ശാസ്താംകോട്ട വചനശുശ്രൂഷ നടത്തും. എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ 9 വരെയും പകൽ യോഗം ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെയും യോഗങ്ങൾ നടക്കും. വിശുദ്ധ സഭായോഗം ഞായറാഴ്ച രാവിലെ 9:45 മുതലും നടക്കും. പാസ്റ്റർ വീ. ഒ. വർഗീസ് യോഗങ്ങൾക്ക് നേതൃത്വം നൽകും.

മുംബൈയുടെ ഉണർവിനായി പ്രചോദനം ഉൾക്കൊണ്ടു നടത്തുന്ന ഈ മീറ്റിംഗ് ദൈവനാമം ഉയർത്തപ്പെടുവാൻ ഇടയാകും എന്നതിൽ സംശയം ഇല്ല. ചര്‍ച്ച് ഓഫ് ഗോഡ് സി.എസ്.ടി. മുംബൈ (വി.ടി. ചര്‍ച്ച്) കൂടിവരവ് ആരംഭിച്ചിട്ട് ഒക്ടോബര്‍ മാസം 60 വര്‍ഷം പൂര്‍ത്തീകരിക്കുന്നു (1958-2018) അനേകരെ രക്ഷയിലേക്ക് നയിക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ ഈ കൂടിവരവ് മൂലം കഴിഞ്ഞു എന്നുള്ളത് ഈ അവസരത്തില്‍ അസ്മരിക്കുന്നു. അനേകം കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കും ആശ്വാസമായി സൗത്ത് മുംബൈയില്‍ ഈ സഭ കൂടിവരുന്നു. വി.റ്റി റെയില്‍വെ സ്റ്റേഷന് വളരെ അടുത്തുള്ള ചര്‍ച്ച് ഓഫ് സെന്റ്. കൊളംബയില്‍ എല്ലാ ഞായറാഴ്ചയും രാവിലെ ആരാധന യോഗങ്ങള്‍ നടന്നുവരുന്നു. കൂടുതൽ വിവരങ്ങൾക്ക് :പാസ്റ്റർ വി.ഓ. വർഗീസ് 9769130005 / 9869762882, ജെയിംസ് ഫിലിപ്പ് 9821142588 / 9820042588

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.