സമാധാന ദൗത്യവുമായി തീവ്രവാദികളിൽ നിന്നും മോചിതനായ ഫിലിപ്പീൻസ് വൈദികൻ

മനില: ക്രൈസ്തവ ജീവിതം ദുരിതപൂർണമായ ഫിലിപ്പീൻസിൽ സമാധാനം പുനഃസ്ഥാപിക്കുവാന്‍ തീവ്രവാദികളുടെ തടവില്‍ നിന്നും മോചിക്കപ്പെട്ട വൈദികന്റെ ശ്രമം. ഫിലിപ്പീന്‍സിലെ മിന്‍ഡനാവോ ദ്വീപിലെ മാറാവി നഗരത്തിലെ കത്തീഡ്രലില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിന്ന റവ. ഫാ. ചിട്ടോ സുഗാനോബാണ് സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റബർ പതിനേഴിനാണ് ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ വൈദികനെ തട്ടിക്കൊണ്ടു പോകുകയായിരിന്നു. 117 ദിവസത്തോളം അദ്ദേഹം തടവില്‍ കഴിഞ്ഞിരിന്നു.

post watermark60x60

കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷങ്ങളായി നടത്തി വരുന്ന മിന്‍ഡനാവോ പ്രവിശ്യയിലെ സമാധാന ശ്രമങ്ങൾ തുടർന്നും മുന്നോട്ട് കൊണ്ടു പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൃദയപൂർണമായ സംഭാഷണങ്ങൾ വഴി മനുഷ്യർക്ക് പരസ്പരം മനസിലാക്കാൻ സാധിക്കും. സമാധാനം ക്രിസ്തുവിന്റെ പാതയാണ്. ജീവിതം ലഘുവാണെന്നും അത് പരമാവധി ഉപയോഗപ്രദമാക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. മാറാവിയിൽ വികാരി ജനറാളായി സേവനമനുഷ്ഠിക്കവേയാണ് അദ്ദേഹത്തെ തട്ടികൊണ്ടുപോയത്. ഭീകരവാദികളിൽ നിന്നും രക്ഷപ്പെട്ടതിന്റെ വാർഷിക ദിനത്തിൽ അദ്ദേഹം വിശുദ്ധ കുര്‍ബാന ആര്‍പ്പിച്ച്ദൈ വത്തിന് കൃതജ്ഞതയർപ്പിച്ചു.

-ADVERTISEMENT-

You might also like